കുഞ്ഞിന് ഒരു ലോഡ് സമ്മാനങ്ങളുമായി സഞ്ജു അങ്കിളും ചാരു ആന്റിയും എത്തി ! സന്തോഷം പങ്കുവച്ച് ബേസില്‍ ജോസഫ്‌

New Update

publive-image

ഏതാനുംദിവസങ്ങള്‍ക്ക് മുമ്പാണ് സംവിധായകനും നടനുമായ ബേസില്‍ ജോസഫിനും ഭാര്യ എലിസബത്തിനും കുഞ്ഞ് പിറന്നത്. മകള്‍ക്ക് 'ഹോപ്പ്' എന്നാണ് പേര് നല്‍കിയിരിക്കുന്നതെന്നും ബേസില്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണും ഭാര്യ ചാരുലതയും കുഞ്ഞിനെ കാണാനെത്തിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ബേസില്‍.

Advertisment

ഇരുവരും ഒട്ടേറെ സമ്മാനങ്ങളുമായി കുഞ്ഞിനെ കാണാനെത്തിയ വിവരം ബേസിൽ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. സഞ്ജു, ചാരുലത എന്നിവർക്കൊപ്പം എലിസബത്തിനും മകൾ ഹോപ്പിനും മറ്റു കുടുംബാംഗങ്ങൾക്കുമൊപ്പം പകർത്തിയ സെൽഫി സഹിതമാണ് ഇവരുടെ സന്ദർശന വാർത്ത ബേസിൽ പങ്കുവച്ചത്.

data-instgrm-version="14">

 

View this post on Instagram

 

target="_blank" rel="noopener">A post shared by Basil ⚡Joseph (@ibasiljoseph)

'ലോഡ് കണക്കിന് സമ്മാനങ്ങളുമായി സഞ്ജു അങ്കിളും ചാരു ആന്റിയും വീട്ടിലെത്തി.' - ബേസില്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കുഞ്ഞുണ്ടായതില്‍ സന്തോഷം അറിയിച്ച് ‘സഞ്‌ച’ എന്ന പേരിൽ ഇരുവരും മുൻപ് അയച്ച കാർഡും സെൽഫിക്കൊപ്പം ബേസിൽ പങ്കുവച്ചിട്ടുണ്ട്.

Advertisment