വയനാട്ടില്‍ അപകടത്തില്‍ മരിച്ചത് 'അന്ന്' രാഹുല്‍ ഗാന്ധി സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവര്‍; വൈകാരിക കുറിപ്പുമായി രാഹുല്‍

New Update

publive-image

കൽപറ്റ: കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവറും യാത്രക്കാരിയും മരിച്ച സംഭവത്തിൽ വൈകാരിക കുറിപ്പുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. വയനാട് മുട്ടിലിൽ വാര്യാടിന് സമീപം ശനിയാഴ്ച രാവിലെയുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവര്‍ എടപ്പെട്ടി വക്കന്‍വളപ്പില്‍ വി.വി. ഷെരീഫ്, ഓട്ടോ യാത്രക്കാരി എടപ്പെട്ടി ചുള്ളിമൂല കോളനിയിലെ അമ്മിണി എന്നിവരാണ് മരിച്ചത്.

Advertisment

2021 ഏപ്രിലില്‍ രാഹുല്‍ വയനാട്ടില്‍ എത്തിയപ്പോള്‍ രാഹുല്‍ ഷരീഫിന്റെ ഓട്ടോയില്‍ സഞ്ചരിച്ചിരുന്നു. ഇത് ഓര്‍മിച്ചാണ് രാഹുല്‍ സമൂഹമാധ്യമത്തില്‍ വൈകാരിക കുറിപ്പ് പങ്കുവച്ചത്.

കുറിപ്പ് ഇങ്ങനെ:

"വയനാട്ടിൽ നിന്നുള്ള ദാരുണമായ റോഡപകടത്തിന്റെ വാർത്തയിൽ ദുഃഖിതനാണ്. മരിച്ച ഷെരീഫ് വി.വി, അമ്മിണി എന്നിവരുടെ കുടുംബങ്ങൾക്ക് എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ.

2021 ഏപ്രിലിൽ എന്റെ വയനാട് സന്ദർശന വേളയിൽ ഷെരീഫുമായി സംവദിക്കാൻ എനിക്ക് അവസരം ലഭിച്ചു. അദ്ദേഹത്തിന്റെ വിനയത്തിലൂടെയും വിവേകത്തിലൂടെയും തൊഴിലാളിവർഗത്തിന്റെ ജീവിതത്തെയും പോരാട്ടങ്ങളെയും കുറിച്ച് ഞാന്‍ കൂടുതല്‍ മനസിലാക്കി. അദ്ദേഹത്തിന്റെ അക്ഷീണ പ്രയത്നം എനിക്ക് എന്നും പ്രചോദനമായിരിക്കും''.

Advertisment