വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവം; ഹർഷിന നടത്തിയ സത്യഗ്രഹ സമരം അവസാനിപ്പിച്ചു; നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി വീണാ ജോര്‍ജ്‌

New Update

publive-image

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക വെച്ചുമറന്ന സംഭവത്തില്‍ നീതി തേടി ഹർഷിന നടത്തിയ സത്യഗ്രഹ സമരം അവസാനിപ്പിച്ചു. ആരോ​ഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ അഭിമുഖത്തിലാണ് തീരുമാനം. നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി ഹർഷിന പറഞ്ഞു.

Advertisment

ഹർഷിനയ്ക്ക് സംഭവിച്ചത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്നും ഹർഷിനയുടേത് ന്യായമായ ആവശ്യമാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഒരു സ്ത്രീയെ സംബന്ധിച്ച് അനുഭവിച്ച വേദന പ്രയാസകരം ആണ്. സർക്കാർ വേദന ഉൾക്കൊള്ളുന്നു ഹർഷിനയ്ക്ക് നീതി ലഭിക്കും. ഉചിതമായ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

കത്രിക ഏത് ആശുപത്രിയിലേതാണെന്നു കണ്ടെത്തണം. നിയമപോരാട്ടം തുടരുമെന്നും ഹർഷിന പറഞ്ഞു. ആരോ​ഗ്യം ഉള്ളതുകൊണ്ടല്ല, തന്റെ ഉൾക്കരുത്തുകൊണ്ടാണ് ഇവിടെ നിൽക്കുന്നതെന്നും അർഷിന പറഞ്ഞു.

Advertisment