Advertisment

വിപ്ലവത്തിന്റെ ലൈൻ പലതാണ്; ലെനിന്റെ ലൈൻ അല്ലല്ലൊ മാവോയുടെ ലൈൻ, ചെഗുവേരയുടെ ലൈൻ അല്ലല്ലൊ യെച്ചൂരിലൈൻ, വിപ്ലവതന്ത്രങ്ങളെപ്പറ്റി വിനു വി ജോണിനൊക്കെ എന്തറിയാം ! കളിച്ചത് ബിജെപി മന്ത്രിയുടെ വാർത്ത വിൽക്കുന്ന കടയിലാണ്-ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് നടന്ന എസ്.എഫ്.ഐ പ്രതിഷേധത്തെ പരിഹസിച്ച് ജോയ് മാത്യു

New Update

publive-image

Advertisment

കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസിനെതിരായ സി.പി.എമ്മിൻെറയും സർക്കാരിൻെറയും നീക്കത്തെ വിമർശിച്ച് ചലച്ചിത്ര നടനും സംവിധായകനുമായ ജോയ് മാത്യു. വിപ്ളവ തന്ത്രങ്ങളെപ്പറ്റി വിനു.വി.ജോണിനൊക്കെ എന്തറിയാം, വിപ്ളവത്തിൻെറ ലൈൻ പലതാണെന്ന പരിഹാസവുമായാണ് ജോയ് മാത്യു ഏഷ്യാനെറ്റ് ന്യൂസിനെതിരായ എസ്.എഫ്.ഐ അതിക്രമം അടക്കമുളള നടപടികളെ പരിഹസിക്കുന്നത്.

വിപ്ളവത്തിൽ ലെനിനിൻെറ ലൈൻ അല്ലല്ലോ മാവോയുടെ ലൈൻ, ചെഗുവേരയുടെ ലൈൻ അല്ലല്ലോ യെച്ചൂരി ലൈൻ എന്നും പരിഹാസമുണ്ട്. ഓഫീസ് ആക്രമിച്ച എസ്.എഫ്.ഐക്കാർക്ക് എതിരെ കേസെടുത്ത സാഹചര്യത്തിൽ അവരുടെ ഭാവിയെന്താകുമെന്നതാണ് തന്നെ അലട്ടുന്നതെന്നും ജോയ് മാത്യു കളിയാക്കുന്നു.

കുട്ടികൾ കളിച്ചത് ബി.ജെ.പി മന്ത്രിയുടെ വാർത്ത വിൽക്കുന്ന കടയിലാണെന്നും പിളേളരുടെ നേതാക്കളുടെ ജീവിതത്തിലേക്കാണ് അവരിനി കട തുറന്നു വെയ്ക്കുക. അതൊരു വല്ലാത്ത കച്ചവടമായി പോകുമല്ലോ എന്ന് പറഞ്ഞു കൊണ്ടാണ് ജോയ് മാത്യുവിൻെറ ഫേസ് ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

ജോയ് മാത്യുവിൻെറ പോസ്റ്റിൻെറ പൂർണ രൂപം.

വിപ്ലവതന്ത്രങ്ങളെപ്പറ്റി വിനു വി ജോണിനൊക്കെ എന്തറിയാം !

വിപ്ലവത്തിന്റെ ലൈൻ പലതാണ് .

ലെനിന്റെ ലൈൻ അല്ലല്ലൊ

മാവോയുടെ ലൈൻ !

ചെഗുവേരയുടെ ലൈൻ അല്ലല്ലൊ യെച്ചൂരിലൈൻ !

പക്ഷെ

കുട്ടികളുടെ പേരിൽ പാലാരിവട്ടം പോലീസ് കേസെടുത്തിട്ടുണ്ട്.

ആ പാവങ്ങളുടെ ഭാവി എന്താകും എന്നതാണ് എന്നെ അലട്ടുന്ന പ്രശ്നം.(dont laugh )

എന്നാൽ അതൊന്നുമല്ല എന്റെ പേടി.കളിച്ചത് ബിജെപി മന്ത്രിയുടെ വാർത്ത വിൽക്കുന്ന കടയിലാണ്.

പിള്ളേരുടെ നേതാക്കളുടെ ജീവിതത്തിലേക്കാണ് അവരിനി കട തുറന്നുവെക്കുക.അത് ഒരു വല്ലാത്ത കച്ചോടം ആയിപ്പോകുമല്ലോ ?

Advertisment