Advertisment

എതിർപക്ഷത്തുനിന്നുള്ള ആക്രമണങ്ങളെക്കാൾ കൂടുതൽ ഒരുപക്ഷേ സ്വന്തം ചേരിയിൽനിന്നുള്ള ഒളിയമ്പുകളാകും നേരിടേണ്ടിവരിക; താങ്കളെപ്പോലെ സി.ബി.സി വാരിയരും അഭിഭാഷകനായിരുന്നു. ഇത്രയേറെ പാണ്ഡിത്യവും കഴിവുകളുമെല്ലാമുണ്ടായിട്ടും ഒരിക്കൽപ്പോലും പദവികൾക്കുപിന്നാലെ അദ്ദേഹം പോയിട്ടില്ല; മാത്യു കുഴല്‍നാടന്‍ അറിയാന്‍..

New Update

മാത്യു കുഴൽനാടൻ എംഎല്‍എ..താങ്കൾ അറിയണം ... ഒരു കുറിപ്പ് ..,

Advertisment

സി.ബി.സി വാരിയർ എന്ന പ്രഗത്ഭനായ ഒരു സിപിഎം സാമാജികനുണ്ടായിരുന്നു. ഹരിപ്പാടുനിന്നും 67 മുതൽ 85 കാലഘട്ടംവരെ ഏതാണ്ട് 12 വർഷക്കാലം നിയമസഭാ സാമാജികനായിരുന്ന അദ്ദേഹം എന്നും എതിർപക്ഷത്തിന്‌ വലിയ പേടിസ്വപ്നമായിരുന്നു.

കാര്യങ്ങൾ നന്നായി പഠിച്ചുമനസ്സിലാക്കി അതിലെ നിയമവശങ്ങൾ എല്ലാം കൃത്യമായി അപഗ്രഥിച്ച് നിയമസഭയിൽ എതിരാളികളുടെ നാവടക്കുന്നതിൽ അദ്ദേഹത്തോളം പ്രാഗൽഭ്യമുള്ള നേതാവ് അതിനു മുമ്പും പിമ്പും ഉണ്ടായിട്ടില്ല.

publive-image

താങ്കളെപ്പോലെ സി.ബി.സി വാരിയരും അഭിഭാഷകനായിരുന്നു. ഇത്രയേറെ പാണ്ഡിത്യവും കഴിവുകളുമെല്ലാ മുണ്ടായിട്ടും ഒരിക്കൽപ്പോലും പദവികൾക്കുപിന്നാലെ അദ്ദേഹം പോയിട്ടില്ല. സത്യസന്ധതയും ലാളിത്വവും മൂലമാകാം, അദ്ദേഹത്തിന് അർഹമായ സ്ഥാനമാനങ്ങൾ ലഭിച്ചില്ല എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ.

'കുഴൽനാട്ട്' വീട്ടുപേര് പേരിനൊപ്പം ചേർത്തു കുഴൽനാടനായി, നല്ല വരുമാനം ലഭിക്കുച്ചിരുന്ന അഭിഭാഷക വൃത്തിക്കൊപ്പം രാഷ്ട്രീയം കൂടി തീരഞ്ഞെടുത്തപ്പോൾ അമ്മച്ചി നൽകിയ ഉപദേശം " ഇതുകൊണ്ട് ജീവിക്കാമെന്ന് കരുതരുത് " ( അന്യന്റെ വക ആഗ്രഹിക്കരുത് .. എന്നതായിരുന്നു അമ്മച്ചിയുടെ മനോഗതം) താങ്കൾ ഒരുനാളും മറക്കില്ല എന്ന് കരുതുന്നു.

നല്ല സാമ്പത്തിക ചുറ്റുപാടുകളുള്ള, വളരെ അച്ചടക്കമുള്ള ഒരു കുടുംബത്തിൽ ജനിച്ചുവളർന്ന താങ്കൾക്ക് സമ്പത്തിനോട് അമിതമായ ആവേശവുമില്ല എന്നതും അറിയാം.

വിഷയങ്ങൾ എന്തുതന്നെയായാലും അതിൻ്റെ എല്ലാവശങ്ങളും നന്നായി അപഗ്രഥിച്ച് കൂടുതൽ വിശാലമായ പഠനത്തിലൂടെ ആരെയും അതിശയിപ്പിക്കുന്ന തരത്തിൽ അത് നിയമസഭയിൽ അവതരിപ്പിച്ചിരുന്ന അഡ്വ. സി.ബി.സി വാരിയരുടെ അതേ പ്രവർത്തനമികവും ശൈലിയും താങ്കളിലും കാണുന്നു.

താങ്കളെപ്പോലെ സാമൂഹ്യ പ്രതിബദ്ധതയും, വിദ്യാഭ്യാസവും, വായനാശീലവും, അർപ്പണ ബോധവുമുള്ള സത്യസന്ധരായ നേതാക്കളെയാണ് ജങ്ങൾക്കുവേണ്ടത്. മികച്ച സാമാജികനും ജനകീയനായ നേതാവുമായി താങ്കൾ മാറിക്കഴിഞ്ഞു. അത്ര മികച്ച പ്രകടനമാണ് നിയമസഭയിൽ കൈവരുന്ന ഓരോ അവസരത്തിലും താങ്കൾ കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. എല്ലാം ജനം കാണുന്നുമുണ്ട്..

മറ്റൊന്നുകൂടി , ഒരു ഡസനോളം നേതാക്കൾ മുഖ്യമന്ത്രിപദം സ്വപ്നം കാണുന്ന ഒരു പ്രസ്ഥാനത്തിൽ, ഒരു പുതുമുഖം അവരെ എല്ലാ അർത്ഥത്തിലും കടത്തിവെട്ടി മുന്നേറുന്നത് അവർ ഉൾക്കൊണ്ടെന്നു വരില്ല. അതുകൊണ്ട് എതിർപക്ഷത്തു നിന്നുള്ള ആക്രമണങ്ങളെക്കാൾ കൂടുതൽ ഒരുപക്ഷേ സ്വന്തം ചേരിയിൽനിന്നുള്ള ഒളിയമ്പുകളാകും നേരിടേണ്ടിവരിക എന്നുമറിയുക.

Advertisment