ബാല ചേട്ടന്റെ അടുത്തു ഞങ്ങൾ കുടുംബസമേതം എത്തി, പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു; ചേച്ചി ഹോസ്പിറ്റലിൽ ബാല ചേട്ടനൊപ്പം ഉണ്ട്; ദയവായി വ്യാജവാര്‍ത്ത പ്രചരിപ്പിക്കരുത്-പ്രതികരിച്ച് അഭിരാമി സുരേഷ്‌

New Update

publive-image

കൊച്ചി: അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലയെ കണ്ട് മുൻ ഭാ​ര്യ അമൃത സുരേഷും മകളും. ആശുപത്രിയിൽ കുടുംബ സമേതമാണ് അമൃത എത്തിയത്. അമൃത ആശുപത്രിയിൽ തുടരുകയാണെന്ന് സഹോദരി അഭിരാമി സുരേഷ് അറിയിച്ചു.

Advertisment

"'ബാല ചേട്ടന്റെ അടുത്തു ഞങ്ങൾ കുടുംബസമേതം എത്തി .. പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു .. ചേച്ചി ഹോസ്പിറ്റലിൽ ബാല ചേട്ടനൊപ്പം ഉണ്ട്.. ചെന്നൈയിൽ നിന്നും ശിവ അണ്ണനും എത്തിയിട്ടുണ്ട് .. നിലവിൽ വേറെ പ്രശ്നങ്ങളൊന്നുമില്ല .. ദയവായി വ്യാജവാര്‍ത്ത പ്രചരിപ്പിക്കരുത്‌'', എന്നാണ് അഭിരാമി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

https://www.facebook.com/OfficialAbhirami/posts/792195738935418

Advertisment