കുടയല്ല വടി ! മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതിയെ വരെ പൊട്ടിച്ചിരിപ്പിച്ച വീഡിയോയിലെ താരം അന്ന മുത്തശി വിടവാങ്ങി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

"തെങ്ങോലൊരു ചുവട് കാ ഇല്ല, വളം മേടിച്ചു തരാനേ, എന്നാന്നാ കുടയോ ? കുടയല്ല വടി !''-രണ്ട് വര്‍ഷം മുമ്പ്‌ സമൂഹമാധ്യമങ്ങളിലൂടെ വൈറലായി പ്രേക്ഷകരിൽ ചിരിപൊട്ടിച്ച വീഡിയോയിലെ ഡയലോഗ് ആണിത്. സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ ഈ വീഡിയോയിലെ ഉഴവൂർ ചക്കാലപടവിൽ തോമസിന്റെ ഭാര്യ അന്ന അന്തരിച്ചു. 92 വയസായിരുന്നു.

Advertisment

രണ്ട് വര്‍ഷം മുമ്പ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ‘തെങ്ങേലൊരു ചുവട് കാ ഇല്ല, വളം മേടിച്ചു തരണം’ എന്നാണ് അമ്മൂമ്മ ചോദിക്കുന്നത്. ‘എന്നാതാരാന്‍’ എന്ന് അപ്പൂപ്പന്‍ മറു ചോദ്യം ചോദിച്ചു. വീണ്ടും അമ്മൂമ്മ വളം മേടിച്ച് തരണമെന്ന് ആവര്‍ത്തിക്കുന്നു. അപ്പോള്‍ ‘കുടയോ’ എന്നാണ് അപ്പൂപ്പന്‍ തിരിച്ച് ചോദിച്ചത്. ഇതോടെ ദേഷ്യം വന്ന അമ്മൂമ്മ ‘കുടയല്ല വടി’ എന്ന് പറഞ്ഞ് ദേഷ്യപ്പെടുന്നതാണ് വീഡിയോ.

https://www.facebook.com/jagathysreekumarofficial/videos/1107091383071347/?t=0

നിരവധി പേരെയാണ് ഈ വീഡിയോ പൊട്ടിച്ചിരിപ്പിച്ചത്. നടന്‍ ജഗതി ശ്രീകുമാര്‍ ഈ വീഡിയോ കണ്ട് ആസ്വദിക്കുന്നതിന്റെ ദൃശ്യങ്ങളും അന്ന് വൈറലായിരുന്നു.

Advertisment