ബ്രഹ്മപുരം തീപിടുത്തം; കൊച്ചിയിൽ നാളെ മുതൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ സജ്ജമാക്കി ആരോഗ്യവകുപ്പ്

New Update

publive-image

കൊച്ചി: മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ സജ്ജമാക്കി ആരോഗ്യവകുപ്പ്. ബ്രഹ്മപുരത്തുണ്ടായ തീപിടുത്തത്തിന്‍റെ പശ്ചാത്തലത്തിൽ ആരോഗ്യ സേവനം ഉറപ്പുവരുത്താനായി ആരോഗ്യവകുപ്പിന്‍റെ നേതൃത്യത്തിലുള്ള മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിക്കും.

Advertisment

ഇതിനായി 7 യൂണിറ്റുകളെയാണ് കൊണ്ടുവരുന്നത്. തിങ്കളാഴ്ച 2 യൂണിറ്റുകളും ചൊവ്വാഴ്ചയോടെ 3 യൂണിറ്റുകളും പ്രവർത്തനമാരംഭിക്കും. പ്രദേശത്തെ ശ്വാസകോശ രോഗങ്ങളുടെ നിരീക്ഷണം, ചികിത്സ ഉറപ്പാക്കൽ, വിദഗ്ദ ചികിത്സ എന്നിവയാണ് മൊബൈൽ മെഡിക്കൽ യൂണിറ്റുകളുടെ ദൗത്യം.

ഡോക്‌ടർ, നഴ്സ്, അസിസ്റ്റന്‍റ്, അടിയന്തര ചികിത്സാ സംവിധാനങ്ങൾ എന്നിവ മൊബൈൽ യൂണിറ്റുകളിലുണ്ടാവും.പ്രശ്നങ്ങൾ അറിയിക്കാനുള്ള മൊബൈൽ റിപ്പോർട്ടിങ് സെന്‍ററുകളായും ഇവയെ ഉപയോഗിക്കാം.

Advertisment