New Update
/sathyam/media/post_attachments/LhCPyxUzWOh3vSt5oqzm.jpg)
കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം. മുൻസിഫ് കോടതി ജീവനക്കാരിയായ കൂവോട് സ്വദേശിനി കെ. സാഹിദയ്ക്കുനേരെയാണ് (39) നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ സാഹിദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയായ അഷ്‌കറിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.
Advertisment
ഇന്ന് വൈകിട്ട് അഞ്ചരയോടെ, മാർക്കറ്റ് റോഡിലെ ന്യൂസ് ജംക്‌ഷനിലാണു സംഭവം. ആക്രമണ കാരണം വ്യക്തമല്ല. ആക്രമണത്തിൽ സമീപത്ത് ഉണ്ടായിരുന്ന കോടതി ജീവനക്കാരൻ പ്രവീൺ തോമസ്, പത്ര വിൽപനക്കാരനായ ജബ്ബാർ എന്നിവർക്കു പൊള്ളലേറ്റു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us