New Update
Advertisment
കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പി.എം.എ. സലാം തന്നെ തുടരും. ഇന്നുചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. ഇത്തവണ എം.കെ. മുനീർ എംഎൽഎ സെക്രട്ടറിയാകുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും പി.എം.എ. സലാമിനെ തന്നെ ഇന്നു കോഴിക്കോട് നടന്ന സംസ്ഥാന കൗൺസിലിൽ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു.
മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സ്ഥാനത്ത് പിഎംഎ സലാം തന്നെ തുടരട്ടെ എന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ ഒരു വിഭാഗത്തിന്‍റെ നിലപാട്. എന്നാൽ എം കെ മുനീർ ജനറൽ സെക്രട്ടറിയാകട്ടെ എന്ന അഭിപ്രായം ചില നേതാക്കള്‍ മുന്നോട്ട് വെച്ചിരുന്നു.