Advertisment

ദേശീയ ഹരിത ട്രൈബ്യൂണൽ ചുമത്തിയ 100 കോടി രൂപ പിഴ ഒഴിവാക്കാന്‍ നിയമോപദേശം തേടി കൊച്ചി നഗരസഭ

New Update

publive-image

Advertisment

കൊച്ചി: ദേശീയ ഹരിത ട്രൈബ്യൂണൽ ചുമത്തിയ 100 കോടി രൂപ പിഴ ഒഴിവാക്കാനുള്ള നിയമസാധ്യതകൾ തേടി കൊച്ചി കോർപ്പേറഷൻ. എൻജിടി വിധിയ്ക്ക് എതിരെ അടുത്ത ദിവസം തന്നെ കോടതിയെ സമീപിക്കാനാണ് കോർപ്പേറഷന്റെ നീക്കം. എവിടെ ഹർജി നൽകണമെന്നതിലാണ് നിയമവിദഗ്ധരുടെ അഭിപ്രായം തേടുന്നത്. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് വിധിയെന്നും പിഴ കണക്കാക്കുന്നതിൽ ശാസ്ത്രീയ പഠനം നടത്തിയിട്ടില്ലെന്നുമാണ് കോർപ്പറേഷന്‍റെ വാദം.

ഹരിത ട്രിബ്യൂണൽ 100 കോടി പിഴ ചുമത്തിയ സംഭവത്തിൽ നിയനടപടിയുമായി മുന്നോട്ട് പോകുമെന്ന് കൊച്ചി മേയർ എം അനിൽ കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ 100 കോടി രൂപ പിഴ അടയ്ക്കാനാകില്ല. വിശദമായ ഉത്തരവാണ് പുറത്തുവന്നിരിക്കുന്നത്. അതിൽ താൻ പറഞ്ഞ കാര്യങ്ങളൊന്നും തെറ്റല്ല എന്ന് വ്യക്തമാക്കുന്ന വിശദീകരണം ഉണ്ട്.

മുൻ മേയർമാരെല്ലാം വന്നിരുന്നു അവരുടെ കാലത്ത് എല്ലാം കൃത്യമായിരുന്നു എന്ന് പറയുന്നത് വെറുതെയാണെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. പൊലൂഷൻ കൺട്രോൾ ബോർഡിന്റെ റിപ്പോർട്ട് അടക്കം ഉത്തരവിലുണ്ട്. പക്ഷേ നിലവിൽ ആരും പരസ്പരം പഴിചാരുന്നതിൽ അർത്ഥമില്ല. പുതിയ തലത്തിലേക്ക് കാര്യങ്ങൾ ചെയ്യുകയാണ് വേണ്ടത്. എല്ലാം കോർപ്പറേഷൻ ആത്മാർത്ഥമായും ഉത്തരവാദപരമായും ചെയ്യുമെന്നും മേയർ എം അനിൽ കുമാർ പറഞ്ഞിരുന്നു.

Advertisment