Advertisment

സര്‍ക്കാരിനെതിരായ സമരങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ ‍യുഡിഎഫിനു വീഴ്ചയെന്ന് ആര്‍എസ്പി; ഷിബു ബേബി ജോൺ യുഡിഎഫിൽ അഭിപ്രായം പറയണമെന്ന് പ്രതിപക്ഷ നേതാവ്

New Update

publive-image

Advertisment

തിരുവനന്തപുരം: സര്‍ക്കാരിനെതിരായ സമരങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ ‍യുഡിഎഫിനു വീഴ്ചയെന്ന് ആര്‍എസ്പി. കൂടിയാലോചനകള്‍ക്കായി യുഡിഎഫ് ചേരാത്തതു പ്രശ്നമാണെന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ പറഞ്ഞു.

അതൃപ്തി പരസ്യമാക്കിയ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. ഷിബു ബേബി ജോൺ യുഡിഎഫിൽ അഭിപ്രായം പറയണമെന്ന് സതീശൻ പറഞ്ഞു. മാധ്യമങ്ങളോടല്ല കാര്യങ്ങൾ പറയേണ്ടത്. എല്ലാ മാസവും യുഡിഎഫ് യോഗം ചേരുന്നുണ്ട്. വിമർശനങ്ങൾ യുഡിഎഫ് ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

‘‘ഇത്രയും സങ്കീർണമായ വിഷയങ്ങൾ നടക്കുമ്പോൾ കൂറേക്കൂടി ജാഗ്രതയിൽ യുഡിഎഫ് ചേർന്നു കാര്യങ്ങൾ ആലോചിക്കേണ്ടതുണ്ട്. ഏപ്രിൽ 1നു പുതിയ നികുതി നിലവിൽ വരുകയാണ്. ആർഎസ്പിയുടെ തനിച്ചുള്ള അഭിപ്രായമായിരുന്നെങ്കിൽ ഒരു ഹർത്താൽ നടത്തുമായിരുന്നു. എന്നാൽ കോൺഗ്രസിന് അതിൽനിന്നു വ്യത്യസ്തമായ അഭിപ്രായമാണ് ഉള്ളത്. എങ്കിലും ശക്തമായ ഒരു സമരം നടത്തേണ്ടതല്ലേ’’– എന്നായിരുന്നു ഷിബു ബേബി ജോണിന്റെ പ്രതികരണം.

Advertisment