/sathyam/media/post_attachments/vGQx0GtuabSXZ78w6zyC.jpg)
തിരുവനന്തപുരം: സഹകരണ സംഘങ്ങളിൽ ജോലി വാഗ്ദാനം ചെയ്തുള്ള ലക്ഷങ്ങളുടെ തൊഴിൽ തട്ടിപ്പിനിരയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പോത്തൻകോട് വാവറ അമ്പലം മംഗലത്തുനട രഞ്ജിത്ത് ഭവനിൽ രജിത്തിനെ (38) ആണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആറ്റിങ്ങല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള ട്രഡീഷണല്‍ ഫുഡ് പ്രോസസ്സിങ് ആന്റി ഡിസ്ട്രിബ്യൂഷന്‍ ഇന്‍ഡസ്ട്രി കോ-ഓപറേറ്റീവ് സൊസൈറ്റിയില്‍ ജോലി വാഗ്ദാനം ചെയ്താണ് രജിത്തിൽ നിന്നും ചിറയിന്‍കീഴ് സ്വദേശിയായ സജിത്ത് കുമാര്‍ പണം തട്ടിയത്.
ജോലിക്കായി 7.8 ലക്ഷം രൂപയായിരുന്നു രജിത് നൽകിയിരുന്നത്. സംഘത്തിന്റെ പ്രസിഡന്റാണെന്ന് പറഞ്ഞ് നിരവധി പേരില്‍നിന്ന് പണം തട്ടിയതിന് സജിത്തിനെതിരെ ആറ്റിങ്ങല്‍ ചിറയിന്‍കീഴ് മംഗലപുരം സ്റ്റേഷനുകളില്‍ കേസുകളുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)