കോഴിക്കോട് മെഡി. കോളേജിലെ ലൈംഗികാതിക്രമം: അഞ്ച് പേർക്ക് സസ്പെൻഷൻ; പരാതിക്കാരിയെ സ്വാധീനിക്കാൻ ശ്രമിച്ച ജീവനക്കാരിയെ പിരിച്ചുവിട്ടു

New Update

publive-image

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ യുവതി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ അഞ്ച് പേരെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ച ഒരാളെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. താത്കാലിക ജീവനക്കാരി ആയ ദീപയെ ആണ് പിരിച്ചു വിട്ടത്.

Advertisment

ഗ്രേഡ് 1 അറ്റൻഡർമാരായ ആസ്യ, ഷൈനി ജോസ്, ഗ്രേഡ് 2 അറ്റന്റർമാരായ ഷൈമ, ഷലൂജ, നഴ്സിംഗ് അസിസ്റ്റന്റ് പ്രസീത മനോളി എന്നിവരെയാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. വിഷയം അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി.

ഈ സംഭവത്തിൽ പരാതി പിൻവലിക്കാൻ കടുത്ത സമ്മർദ്ദമുണ്ടെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. യുവതി ചികിത്സയിൽ കഴിയുന്ന വാർഡിൽ ആശുപത്രി ജീവനക്കാരിൽ ചിലർ ഔദ്യോഗിക വേഷത്തിലെത്തി മോശമായി സംസാരിക്കുകയും പരാതി പിൻവലിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. പ്രതിയായ അറ്റൻഡർ ശശീന്ദ്രന്റെ അറസ്റ്റിന് പിന്നാലെ ഇരയ്ക്ക് മേൽ പരാതി പിൻവലിക്കാൻ ജീവനക്കാർ സമ്മർദ്ദം ചെലുത്തുകയായിരുന്നു.

Advertisment