02
Friday June 2023
കേരളം

അനിലിനുള്ള എല്ലിൻ കഷ്ണം പാഴ്‌സൽ ആയി വരും, അത് കാത്ത് ആത്മരതി പൂണ്ടു മോദി സ്തുതി പാടി കോൺഗ്രസിന്റെ തണലിൽ കിട്ടിയ സൗഭാഗ്യങ്ങൾക്ക് നടുവിൽ ആറാടുകയാണ് അനിൽ; ആയിരക്കണക്കിന് ശരത് ലാലുമാരും കൃപേഷുമാരും ശുഹൈബുമാരും പുന്ന നൗഷാദുമാരും ഉണ്ടാക്കിയെടുത്തതാണ് എ കെ ആന്റണിമാരെ എന്ന് അനിലിനെ പറഞ്ഞ് ബോധ്യപ്പെടുത്താനുള്ള ആർജ്ജവം എ കെ ആന്റണി കാണിക്കണം ! രാഹുലിനെ പരിഹസിച്ച അനില്‍ ആന്റണിയെക്കുറിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കുറിപ്പ്‌

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, March 25, 2023

തിരുവനന്തപുരം: അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിയെയും, കോണ്‍ഗ്രസിനെയും പരിഹസിച്ച്‌ മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി രംഗത്തെത്തിയിരുന്നു. പാർട്ടി ഒരു വ്യക്തിയുടെ വിഡ്ഢിത്തങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നിർത്തി രാജ്യത്തിന്റെ പ്രശ്‌നങ്ങളിൽ പ്രവർത്തിക്കണമെന്നും, അല്ലാത്തപക്ഷം 2024-നപ്പുറം നിലനിൽക്കില്ലെന്നുമായിരുന്നു കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ മുന്‍ കണ്‍വീനര്‍ കൂടിയായിരുന്ന അനിലിന്റെ പരിഹാസം.

അനിലിന്റെ പരിഹാസത്തിനെതിരെ കോണ്‍ഗ്രസ് സൈബറിടങ്ങളില്‍ പ്രതിഷേധവും ശക്തമാണ്. മോജു മോഹന്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അനിലിനെതിരെ ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റും ശ്രദ്ധേയമാവുകയാണ്. ആയിരക്കണക്കിന് ശരത് ലാലുമാരും കൃപേഷുമാരും ശുഹൈബുമാരും പുന്ന നൗഷാദുമാരും ഉണ്ടാക്കിയെടുത്തതാണ് എ കെ ആന്റണിമാരെ എന്ന് അനിലിനെ പറഞ്ഞ് ബോധ്യപ്പെടുത്താനുള്ള ആർജ്ജവം എ കെ ആന്റണി കാണിക്കണമെന്ന് മോജു കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ്:

അനിൽ ആന്റണി ഡിജിറ്റൽ മീഡിയ കൺവീനർ ആയിരുന്നപ്പോൾ കെപിസിസി ഐടി സെൽ ട്രൈനെർ ആയി പ്രവർത്തിച്ച ആളാണ്‌ ഞാൻ. പാർട്ടിക്ക് വേണ്ടി എന്നതിനപ്പുറം ഈ പാർട്ടിയെ പറ്റിയും രാഷ്ട്രീയത്തെ പറ്റിയും ഒന്നും അറിയാത്ത അനിലിന് വേണ്ടി കേരളം മുഴുവൻ ഓടി നടന്ന് പാർട്ടിയുടെ ഒരു നയാ പൈസ ചിലവാക്കാതെ ഡിജിറ്റൽ മീഡിയ ക്ലാസുകൾ നയിച്ചത് അനിൽ ആന്റണിയുടെ ഷോ വർക്കിനാണെന്നുള്ളത് തിരിച്ചറിഞ്ഞപ്പോളേക്കും ഇലക്ഷനും കഴിഞ്ഞിരുന്നു പാർട്ടിയും തോറ്റിരുന്നു. എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ജൽപ്പനങ്ങൾ ഇനിയും കേട്ട് നിൽക്കാൻ കഴിയില്ല..
മൂന്ന് ചോദ്യങ്ങൾക്കാണ് നമുക്കിവിടെ ഉത്തരം കണ്ടെത്തേണ്ടത്.

1.ആരാണ് ഈ അനിൽ ആന്റണി?

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവും ആയിരുന്ന ആന്റണിയുടെ മകൻ എന്നതിൽ കവിഞ്ഞ് കോൺഗ്രെസ്സുമായി പുല ബന്ധം പോലും ഇല്ലാത്ത വ്യക്തിയാണ് ഈ അനിൽ. തന്റെ പിതാവ് കോൺഗ്രസ് മുഖ്യമന്ത്രി ആയത് കൊണ്ട് മാത്രം കിട്ടിയ സൗഭാഗ്യങ്ങളിൽ സുഖിച്ചു ജീവിച്ച്, അത് വഴി ഉന്നത വിദ്യാഭ്യാസം നേടിയെടുത്ത യുവാവ്. അച്ഛൻ കേരളത്തിൽ നിന്നും ഡൽഹിയിലേക്ക് ചുവട് മാറി കേന്ദ്ര പ്രതിരോധ മന്ത്രി ആയപ്പോൾ ഡൽഹിയിൽ വെച്ച് നേടിയെടുത്ത ഉന്നത വിദ്യാഭ്യാസവും, സുഹൃത്ത് ബന്ധങ്ങളും കൈമുതലായിട്ടുള്ളവൻ.

സ്വന്തം പിതാവിനെ നേതാവാക്കാനും, മുഖ്യമന്ത്രിയാക്കാനും പ്രതിരോധ മന്ത്രിയാക്കാനും ഒക്കെ രക്തവും നീരും കുടുംബവും നൽകി ഇന്നും ഒരു പഞ്ചായത്ത് മെമ്പർ ആകാൻ പോലും കഴിയാതെ, ഒന്നും ആകാൻ കഴിയാതെ, അറിയപ്പെടാതെ പോയ ഒരുപാട് പേര് നൽകിയ ഔദാര്യം കൊണ്ട് മാത്രം സകലതും സ്വന്തമായി നേടിയ വ്യക്തി. എന്നും ഈ പ്രസ്ഥാനത്തിന്റെ ശാപം പോലെ തന്നെ നൂലിൽ കെട്ടി ഇറക്കിയ പോലെ അനിലിന് കേരളത്തിലെ ഡിജിറ്റൽ മീഡിയ കൺവീനർ സ്ഥാനവും കൈ വെള്ളയിലെത്തി.

2. കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും വിമർശിക്കാൻ മാത്രം എന്ത് യോഗ്യതയാണ് ഇയാൾക്ക് ഉള്ളത്, എന്ത് സംഭവനയാണ് ഇയാൾ ഡിജിറ്റൽ മീഡിയ ക്ക് നൽകിയിട്ടുള്ളത്?

എനിക്കറിയാവുന്ന അനിൽ ആന്റണി കേരളത്തിലേക്ക് വരുമ്പോൾ മര്യാദക്ക് മലയാളം സംസാരിക്കാൻ പോലും അറിയാത്തയാളായിരുന്നു. പിതാവ് മുഖ്യമന്ത്രി ആയിരുന്നപ്പോൾ അങ്കിൾ എന്ന് വിളിച്ചു ശീലിച്ച കുറച്ചു നേതാക്കളും സിൽബന്ധികളും മാത്രമായിരുന്നു അയാൾക്ക് ചുറ്റും. പിന്നെ നടന്നത് മുഴുവൻ പ്രഹസനങ്ങളെ നാണിപ്പിക്കുന്ന പ്രയാസങ്ങളായിരുന്നു. ഇന്നത്തെ ഡിജിറ്റൽ മീഡിയ സെൽ കൺവീനർ സരിൻ ഡോ. സരിന്‍ പി, ഇപ്പോളത്തെ യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ കോർഡിനേറ്റർ രജിത്ത് രവീന്ദ്രന്‍, സുധീര്‍ മോഹന്‍, ജ്യോതി രാധിക വിജയകുമാര്‍, രാജു പി നായര്‍, ഇഖ്ബാല്‍ ഉൾപ്പെടെയുള്ള ചിലർ കേരളം മുഴുവൻ ഓടി നടന്നത് കൊണ്ടാണ് എന്തെങ്കിലും ഒരു അനക്കം തന്നെ ഈ മേഖലയിൽ സംഭവിച്ചത്.

വളരേ രഹസ്യ സ്വഭാവത്തോടെ കൈകാര്യം ചെയ്യേണ്ട ഡിജിറ്റൽ മീഡിയ സെല്ലിന്റെ പ്രവർത്തങ്ങൾ നാട് മുഴുവൻ കൊട്ടി ഘോഷിച് ഹോട്ടലുകളിലും മണ്ഡപങ്ങളിലും വെച്ച് നടക്കുന്ന ഇവന്റ് മാനേജ്മെന്റ് പ്രോഗ്രാമുകൾ ആയി മാറി. ആന്റണിയുടെ മകനെ തക്കുടു വാവയെ പോലെ കൊണ്ട് നടക്കാൻ മത്സരിക്കുന്ന ഒരുപാട് നേതാക്കളെയും ഞങ്ങൾ ഡിജിറ്റൽ മീഡിയ സെല്ലിന്റെ യാത്രക്കിടയിൽ കണ്ടു. എന്താണ് ചെയ്യുന്നത് എന്നോ എന്താണ് നടക്കുന്നത് എന്നോ അനിലിനും അറിയില്ല, കുടപിടിക്കുന്നവർക്കും അറിയില്ല.

അനിലിന് വേണ്ടിയുള്ള പെയ്ഡ് പ്രൊമോഷനുകളുടെ കുത്തൊഴുക്കായിരുന്നു പിന്നീട്. എന്നും ചാനലുകളിൽ വാർത്ത അനിൽ ആന്റണി കേരളത്തിലെ കോൺഗ്രസ് ഡിജിറ്റൽ മീഡിയ രംഗത്ത് എന്തൊക്കെയോ മാറ്റം വരുത്താൻ പോകുന്നു, വിപ്ലവം സൃഷ്ടിക്കാൻ പോകുന്നു എന്നെല്ലാം. എല്ലാം വെറും പച്ച കള്ളം മാത്രമായിരുന്നു. നൂറു കണക്കിനാളുകളുമായി കേരളത്തിൽ അനിലിന്റെ നേതൃത്വത്തിൽ വാർ റൂം എന്ന രീതിയിൽ വന്ന വാർത്തകൾ യഥാർഥ്യത്തിന് നിറക്കാത്തത് ആയിരുന്നു. അങ്ങനെ ഒന്ന് ഞങ്ങളുടെ അറിവിൽ നടന്നിട്ടെ ഇല്ല.

തിരുവനന്തപുരത്ത് നിന്നും കാസർഗോഡ് വരെ ഞങ്ങൾ കുറച്ചു പേര് ഓടിയത് മാത്രം മിച്ചം. അനിലിനെ പുകഴ്ത്തി കഴിഞ്ഞ് സൈബർ പോരാളികൾക്ക് ട്രെയിനിങ് നൽകാൻ ഒഴിവില്ലാത്ത വേദികൾ ആണ് എല്ലായിടത്തും കണ്ടത്. പ്രഹസനങ്ങൾ കണ്ട് മടുത്തിട്ട് നിർത്തി പോന്നതാണ് ആ ടീമിൽ നിന്നും.

3.എന്താണ് അയാളുടെ ഉദ്ദേശം..

അയാളുടെ ഉദ്ദേശം വളരെ വ്യക്തമായിരുന്നു. അച്ഛന്റെ പേരിൽ ഡിജിറ്റൽ മീഡിയ സെൽ തലവൻ, അവിടെ നിന്നും കേരളത്തിൽ ഒരു നിയമ സഭ സീറ്റ്.. രാഷ്ട്രീയ പാരമ്പര്യമോ, പരിചയമോ പേരിനു പോലും ഇല്ലാത്ത ഒരാൾക്ക് സീറ്റ് നൽകുക എന്ന മണ്ടത്തരം ചെയ്യാൻ കഴിയാവുന്നതിനേക്കാൾ പക്വത എങ്ങനെയോ കൈ വന്ന പാർട്ടിയും നേതൃത്വവും കേരളത്തിൽ നിന്ന് അനിലിനെ അപ്പാടെ തഴഞ്ഞു. ശേഷം രാഹുൽ ഗാന്ധിയുടെ അടുത്തെത്തി അഖിലേന്ത്യാ സ്ഥാന മാനങ്ങൾക്കായി ചരട് വലി തുടങ്ങി. ആരെ എവിടെ നിർത്തണം എന്നറിയാവുന്ന രാഹുൽ ഗാന്ധിക്ക് തെറ്റിയില്ല. പടിക്ക് പുറത്ത് തന്നെയായിരുന്നു അനിലിന്റെ സ്ഥാനം.

അതിനിടക്ക് ചാണ്ടി ഊമ്മൻ ചാണ്ടി ഉമ്മന്‍ ഔട്ട്‌ റീച് സെല്ലിന്റെ നാഷണൽ ചെയർമാൻ ആയത് അനിലിനെ വല്ലാതെ ചൊടിപ്പിച്ചു. കാര്യം എന്തൊക്കെ പറഞ്ഞാലും ചാണ്ടി ഉമ്മൻ എവിടെ കിടക്കുന്നു. അനിൽ എവിടെ കിടക്കുന്നു. ആ കാര്യത്തിൽ ഉമ്മൻ ചാണ്ടി പുലിയാണ്. കോൺഗ്രസ് എന്താണെന്ന് മകനെ പഠിപ്പിക്കാനുള്ള ധാർമികത അയാൾ കാണിച്ചിട്ടുണ്ട്..

അനിലിന്റെ ബാലിശമായ ഈ ബക്കറ്റിലെ തിരകൾ ബിജെപി മുതലെടുത്തു. ഓഫറുകൾ നൽകി. പതിനായിരക്കണക്കിന് യുവാക്കൾ രക്തം നൽകിയും കൊടി പിടിച്ചും സമരം ചെയ്തും നേതാവാക്കി മുഖ്യമന്ത്രിയാക്കിയ ആന്റണിയുടെ തണലിൽ മാത്രം വളർന്ന അനിൽ കൃത്യമായി ആ വലയിൽ കുടുങ്ങി.

ഇപ്പോൾ അനിലിനുള്ള നിർദേശം പാർട്ടിയെ പരമാവധി പ്രതിസന്ധിയിൽ ആക്കുക എന്നുള്ളതാണ്. അയാൾ അത് കൃത്യമായി നിർവഹിക്കുന്നു. ശേഷം അനിലിനുള്ള എല്ലിൻ കഷ്ണം പാർസൽ ആയി വരും.. അത് കാത്ത് ആത്മരതി പൂണ്ടു മോഡി സ്തുതി പാടി കോൺഗ്രസിന്റെ തണലിൽ കിട്ടിയ സൗഭാഗ്യങ്ങൾക്ക് നടുവിൽ ആറാടുകയാണ് അനിൽ…

ആയിരക്കണക്കിന് ശരത് ലാലുമാരും കൃപേഷുമാരും ശുഹൈബുമാരും പുന്ന നൗഷാദുമാരും ഉണ്ടാക്കിയെടുത്തതാണ് എ കെ ആന്റണിമാരെ എന്ന് അനിലിനെ പറഞ്ഞ് ബോധ്യപ്പെടുത്താനുള്ള ആർജ്ജവം എ കെ ആന്റണി കാണിക്കണം. അല്ലാത്ത പക്ഷം അത് അങ്ങയുടെ പ്രസ്ഥാനത്തിന്റെ യുവജന വിഭാഗം ആ ചുമതല സ്വമേധയാ ഏറ്റെടുക്കും.

More News

തിരുവനന്തപുരം: സ്‌കൂൾ കുട്ടികളുടെ യാത്രാവശ്യാർത്ഥം എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റിയൂഷൻ ബസ് അല്ലാത്ത വാടക ടാക്‌സി വാഹനങ്ങൾ ഉപയോഗിക്കുന്നെങ്കിൽ ‘ON SCHOOL DUTY’ ബോർഡ് സ്ഥാപിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ്. അത്തരം വാഹനങ്ങളിൽ മുൻപിൽ മുകൾ വശത്തായും, പിറകിലും ‘ON SCHOOL DUTY’ എന്ന് വ്യക്തമായെഴുതിയ ബോർഡ് ഉണ്ടായിരിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. വെള്ള പ്രതലത്തിൽ നീല അക്ഷരത്തിലായിരിക്കണം ബോർഡ്. ഇത്തരം ബോർഡ് പ്രദർശിപ്പിക്കാതെ ഓടുന്ന വാഹനങ്ങൾക്കെതിരെ കേരള മോട്ടോർ വാഹന ചട്ടം 153 D (i) പ്രകാരം […]

റാന്നി: എംഎൽഎ ഫണ്ടിൽ നിന്നും നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ ഉദ്ഘാടനം അഡ്വ. പ്രമോദ് നാരായൺ എംഎൽഎ നിർവ്വഹിച്ചു. എംഎൽഎ ഫണ്ടിൽ നിന്നും 31 ലക്ഷം രൂപ ചിലവഴിച്ചാണ് 9 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. പെരുനാട് മടത്തും മൂഴി കൊച്ചുപാലം ജംഗ്ഷൻ, വാളിപ്പാക്കൽ ജംഗ്ഷൻ, മന്ദിരം, ബ്ലോക്ക് പടി, എസ് സി സ്കൂൾ പടി, മാടത്തും പടി, മന്ദമരുതി ആശുപത്രി, പ്ലാച്ചേരി, എഴുമറ്റൂർ എന്നിവിടങ്ങളിലാണ് ബസ് വെയിറ്റിംഗ് ഷെഡുകൾ ഉള്ളത്. ഇതിൽ എഴുമറ്റൂരേത് ഒഴികെ ബാക്കിയെല്ലാം […]

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സെക്ഷൻ 8 കമ്പനിയായ അസാപ് കേരളയിലേക്ക് ഡെപ്യൂട്ടി ജനറൽ മാനേജർ ഫിനാൻസ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. CA/ICWA ബിരുദധാരികളായ, 10 വർഷത്തിൽ കുറയാത്ത  പ്രവൃത്തിപരിചയം ഉള്ള ഉദ്യോഗാർഥികൾക്ക് അസാപ് കേരളയുടെയോ (www.asapkerala.gov.in) CMD കേരളയുടെയോ (www.kcmd.in) ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തിരം ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്. 62 വയസ്സാണ് ഉയർന്ന പ്രായപരിധി. അവസാന തീയതി ജൂൺ  04

ഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഒരുദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി. ചികിത്സയിലുള്ള ഭാര്യയെ കാണാനാണ് സിസോദിയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ശനിയാഴ്ച രാവിലെ പത്തുമണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെ ഭാര്യയ്‌ക്കൊപ്പം ചെലഴിക്കാമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ഈ സമയത്ത് മാധ്യമങ്ങളെ കാണാനോ, ഫോണ്‍, ഇന്റര്‍നെറ്റ് എന്നിവ ഉപയോഗിക്കാന്‍ പാടില്ല. കുടുംബം ഒഴികെ മറ്റാരുമായും കൂടിക്കാഴ്ച നടത്തരുതെന്നും ജസ്റ്റിസ് ദിനേഷ് കുമാര്‍ ശര്‍മ വ്യക്തമാക്കി. ഭാര്യയുടെ […]

തിരുവനന്തപുരം: ക്ഷേമ പെൻഷൻ വിതരണം ജൂൺ എട്ടിന് പുനരാരംഭിക്കും. ഇതിനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ഒരു മാസത്തെ പെൻഷൻ തുകയാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ വിഷുവിനോട് അനുബന്ധിച്ച് രണ്ടുമാസത്തെ ക്ഷേമ പെൻഷൻ സർക്കാർ ഒരുമിച്ച് നൽകിയിരുന്നു. മൂന്ന് മാസത്തെ പെൻഷനാണ് കുടിശ്ശികയായി ഉണ്ടായിരുന്നത്. ഇതിൽ ഒരു മാസത്തെ ക്ഷേമ പെൻഷനാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. മാസത്തിലൊരിക്കൽ ക്ഷേമ പെൻഷൻ വിതരണം ചെയ്യുമെന്നായിരുന്നു എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനം. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇത് നീണ്ടുപോവുകയായിരുന്നു. ഇതിനിടെ […]

കോട്ടയം: ഒരു യൂണിറ്റ് വൈദ്യൂതിക്ക് 9 പൈസ സർ ചാർജ് ഈടാക്കുന്നത് തുടരാൻ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ഇന്നലെ അനുമതി നൽകുകയും ഇതിന് പുറമേ ഇന്നുമുതൽ 10 പൈസ കൂടി സർചാർജ് ഈടാക്കുവാൻ റെഗുലേറ്ററി കമ്മീഷൻ തീരുമാനിച്ചിരിക്കുന്നതുമൂലം ഒരു യൂണിറ്റ് വൈദ്യുതിക്ക് 19 പൈസ വർധിപ്പിക്കൻ സംസ്ഥാന സർക്കാർ പച്ചക്കൊടി കാട്ടിയിരിക്കുകയാണെന്നും യുഡിഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ. വിലക്കയറ്റം കൊണ്ടും, കാർഷിക വിളകളുടെ വില തകർച്ച മൂലവും പൊറുതിമുട്ടി നിൽക്കുന്ന ജനങ്ങളെ സംസ്ഥാന സർക്കാർ […]

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ആറാം തിയതി വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കാലാവസ്ഥ വകുപ്പിന്റെ സൂചനകള്‍ പ്രകാരം നാളെ മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ ശനിയാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് […]

തിരുവനന്തപുരം: വിയോജന അഭിപ്രായങ്ങൾക്കും വിരുദ്ധാഭിപ്രായങ്ങൾക്കും ഇടം നൽകുന്ന പൊതുമണ്ഡലത്തെ ഇല്ലാതാക്കാൻ സംഘടിതശ്രമങ്ങൾ ഉണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യോജിക്കാനും വിയോജിക്കാനുമുള്ള പൊതുമണ്ഡലം ഉണ്ടെന്നതാണ് പ്രധാനമെന്ന് അദ്ദേഹം വ്യക്തമാക്കി. പൊതുപ്രവർത്തകരുടെ ആത്മകഥ കേവലജീവിത വിവരണം മാത്രമായി പരിമിതപ്പെടില്ല. അതിൽ നാടിന്റെ ചരിത്രവും ഭാവിയെ കുറിച്ചുള്ള കാഴ്ചപ്പാടുകളുമുണ്ടാകും. വിവേചനവും ചൂഷണവും അടിച്ചമർത്തലുകളും നിലനിൽക്കുന്ന രാജ്യത്ത് കമ്യൂണിസ്റ്റുകാരുടെ ജീവിതം പൂക്കൾ വിതറിയ വഴികളിലൂടെ അല്ല മുന്നേറിയിട്ടുള്ളതെന്ന് അദ്ദേഹം അറിയിച്ചു.

കൊച്ചി;  മുസ്ലീം ലീഗ് ഒരു മതേതരപാര്‍ട്ടിയാണെന്ന് രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തിനെതിരെ ബിജെപി നേതാവ് അൽഫോൺസ് കണ്ണന്താനം. ലീഗ് മുസ്ലീങ്ങളുടെ പാർട്ടി മാത്രമെന്നും ലീഗിൽ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ഇല്ലെന്നും അൽഫോൺസ് കണ്ണന്താനം പ്രതികരിച്ചു. തീവ്രവാദത്തെ കുറിച്ചും മതമൗലികവാദത്തെ കുറിച്ചും ലീഗ് നിശബ്ദമാണ്. കേരളം ഐഎസിന്റെ പരീക്ഷണശാലയായിട്ട് പോലും ആ പാർട്ടി ഒരക്ഷരം മിണ്ടുന്നില്ലെന്നും കാര്യങ്ങൾ മനസിലാക്കാനുള്ള കഴിവ് രാഹുൽ ഗാന്ധിക്കില്ലെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു. ജനാധിപത്യത്തിലെ മതനിരപേക്ഷതയുമായി ബന്ധപ്പെടുത്തി കേരളത്തില്‍ ലീഗുമായുള്ള കോണ്‍ഗ്രസിന്‍റെ സഖ്യം സംബന്ധിച്ച ചോദ്യത്തോടുള്ള രാഹുല്‍ […]

error: Content is protected !!