/sathyam/media/post_attachments/yEjkz699OyflK6Nbjh30.jpg)
കോഴിക്കോട്: ഏക സിവില്‍ കോഡില്‍ സിപിഎമ്മുമായി സഹകരിക്കാൻ തീരുമാനിച്ച് സമസ്ത. സിപിഐഎം നടത്തുന്ന സെമിനാറുമായി സഹകരിക്കുമെന്ന് സമസ്‌ത കേരള ജം ഇയ്യത്തുൽ ഉലമ(ഇ കെ വിഭാഗം) പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി.
കോൺഗ്രസ്, മുസ്ലിംലീഗ് തുടങ്ങി എല്ലാ രാഷ്‌ട്രീയകക്ഷികളുമായി സമസ്‌ത സഹകരിക്കും. പൗരത്വബില്ലിനെതിരായ ഏത് മരത്തിന്റേയും ഭാഗമാവുക എന്നതാണ് സമസ്ത നിലപാട്. കോഴിക്കോട് നടന്ന സമസ്തയുടെ പ്രത്യേക കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് മുസ്ലീംഗളെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നും നിയമം നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.