കോഴിക്കോട് വെള്ളക്കെട്ടിൽ മുങ്ങി 18 കാരന് ദാരുണാന്ത്യം

New Update

publive-image

കോഴിക്കോട്: കോടഞ്ചേരി നാരങ്ങാതോട് പതങ്കയത്ത് വെള്ളക്കെട്ടിൽ യുവാവ് മുങ്ങിമരിച്ചു. തലയാട് കണ്ണംപാടി പള്ളിയാലിൽ ശശികുമാറിന്‍റെ മകൻ അജൽ (18 ) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12 ഓടെയായിരുന്നു അപകടം. കയത്തിലേക്ക് പാറക്കെട്ടിന് മുകളിൽ നിന്ന് ചാടിയപ്പോൾ ആയിരുന്നു അപകടം സംഭവിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇവിടെയെത്തിയത്. പ്രമീളയാണ് മാതാവ്. സഹോദരൻ: അമൽ.

Advertisment
Advertisment