കോഴിക്കോട് ട്രെയിനിനുള്ളില്‍ യാത്രക്കാരന്‍ തീ കൊളുത്തി; അഞ്ചോളം പേര്‍ക്ക് പരിക്ക്‌

New Update

publive-image

കോഴിക്കോട്: കോഴിക്കോടിനു സമീപം എലത്തൂരിൽ ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ യാത്രക്കാരനെ തീകൊളുത്തി. ഡി വണ്‍ കമ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. മൂന്നു സ്ത്രീകൾ ഉൾപ്പെടെ അഞ്ച് യാത്രക്കാർക്ക് പൊള്ളലേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സഹയാത്രികരുമായി ഉണ്ടായ വഴക്കിനെ തുടർന്നാണ് ഇയാൾ ട്രെയിനിനുള്ളിൽ തീയിട്ടതെന്നാണ് വിവരം.

Advertisment

റെയിൽവേ പോലീസ് ഫയർഫോഴ്‌സിൻ്റെ സഹായം തേടി. തീകൊളുത്തിയ ആള്‍ ചങ്ങല വലിച്ച് ഓടിരക്ഷപ്പെട്ടുവെന്ന് നാട്ടുകാര്‍ പറഞ്ഞു. തീ പടർന്നെങ്കിലും ഉടൻ തന്നെ അണയ്ക്കാനായത് വൻ അപകടം ഒഴിവാക്കി.

Advertisment