വടകരയില്‍ അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഒരാള്‍ മരിച്ചു

New Update

publive-image

കോഴിക്കോട്: വടകരയില്‍ അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. ബിഹാര്‍ സ്വദേശി സിക്കന്ദര്‍ കുമാറാണ് മരിച്ചത്. സംഘർഷത്തെത്തുടർന്ന് വടകര ജെ.ടി റോഡിലെ താമസസ്ഥലത്തെ ഇരുനില കെട്ടിടത്തില്‍ നിന്നും ഇയാളും മറ്റൊരു അതിഥി തൊഴിലാളിയും താഴേക്ക് വീണിരുന്നു.

Advertisment

സിക്കന്ദറിനെ പരിസരവാസികൾ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടാമത്തെ വ്യക്തിക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാള്‍ ചികിത്സയിലാണ്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ രക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.

Advertisment