/sathyam/media/post_attachments/Hcz2hsOv1extcFqMBkTX.jpg)
ന്യൂഡല്‍ഹി: മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്‍റ് മന്ദിരത്തില്‍വച്ച് നടന്ന കൂടിക്കാഴ്ചയില്‍ കേന്ദ്രമന്ത്രി വി. മുരളീധരനും ഒപ്പമുണ്ടായിരുന്നു. കോട്ടയത്തുള്ള തങ്ങളുടെ സഭാ ആസ്ഥാനം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രിയെ ബസേലിയസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ ക്ഷണിക്കുകയും ചെയ്തു.
സഭാ നേതൃത്വം നടത്തുന്ന വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. പ്രധാനമന്ത്രിക്ക് പരിശുദ്ധ കാതോലിക്കാ ബാവാ ഈസ്റ്റര്‍ ആശംസ നേര്‍ന്നു.