പെസഹയോട് അനുബന്ധിച്ച് കുർബാന നടത്താൻ അനുമതി; ജയിലുകളിലെ വിലക്കില്‍ താൽകാലിക ഇളവ്

New Update

publive-image

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ വ്യാഴാഴ്ച പെസഹയോട് അനുബന്ധിച്ച് കുർബാന നടത്താൻ അനുമതി ലഭിച്ചതായി കെസിബിസി പ്രസിഡന്റ് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവ. ഇതോടെ, വിലക്കിനെതിരെ ക്രൈസ്ത സഭകളുടെ കൂട്ടായ്മ നടത്താനിരുന്ന സമരം പിൻവലിച്ചു.

Advertisment

നേരത്തെ ജയിലുകളിൽ പുറത്തുനിന്നുള്ള സംഘങ്ങളെത്തി നടത്തുന്ന മതപരമായ ചടങ്ങുകൾക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പ്രാർഥനകൾ, കൗൺസിലിങ് എന്നിവയ്ക്കായി സംഘടനകൾക്ക് നൽകിയ അനുമതി റദ്ദാക്കി. ഇനി മോട്ടിവേഷൻ ക്ലാസുകൾക്ക് മാത്രമാണ് അംഗീകാരം. ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യയയാണ് നിർദേശം നൽകിയത്.

Advertisment