കോഴിക്കോട്ട് ദമ്പതികളെ തട്ടിക്കൊണ്ടുപോയി; ഭാര്യയെ വഴിയിൽ ഇറക്കിവിട്ടു; ഭർത്താവിനെ കൊണ്ടുപോയി

New Update

publive-image

കോഴിക്കോട്: താമരശ്ശേരിയിൽ ദമ്പതികളെ തട്ടിക്കൊണ്ടുപോയി. ഭാര്യയെ വഴിയിൽ ഇറക്കിവിട്ട ശേഷം ഭർത്താവുമായി സംഘം കടന്നു. പരപ്പൻപൊയിൽ സ്വദേശി ഷാഫി, ഭാര്യ സെനിയ എന്നിവരെയാണ് ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. എന്നാൽ വഴിയിൽ വെച്ച് സെനിയയെ ഇറക്കിവിട്ടു. പിടിവലിക്കിടെ സെനിയക്ക് പരിക്കേറ്റു.

Advertisment

രാത്രി ഒൻപതോടെ നാലംഗ സംഘമാണ് കാറിലെത്തി ഇവരെ വീട്ടില്‍ നിന്ന്‌ തട്ടിക്കൊണ്ടു പോയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. അക്രമികൾ മുഖം മറച്ചിരുന്നുവെന്നാണ് സെനിയ നൽകിയിരിക്കുന്ന മൊഴി. ദുബായിൽ ജോലി ചെയ്തിരുന്ന ഷാഫി ഒരു വർഷം മുൻപാണ് നാട്ടിലെത്തിയത്.

Advertisment