ലൈഫ് മിഷൻ: പുനലൂരിലെ ഭവന സമുച്ചയത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച്ച

New Update

publive-image

കൊല്ലം: കൊല്ലം ജില്ലയിലെ പുനലൂരിൽ ലൈഫ് മിഷന്റെ ഭാഗമായി നിർമ്മിച്ച ഭവനസമുച്ചയം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

Advertisment

50 സെന്റിൽ ലൈഫ് ഭവനപദ്ധതി പ്രകാരം നിർമിച്ച ഭവനസമുച്ചയം നാലു നിലകളിലായി ആകെ 44 യൂണിറ്റുകളാണ് ഉള്ളത്. നാലുനിലകളിലായി കെട്ടിടത്തിന്റെ ആകെ വിസ്തീർണം 28857 ചതുരശ്ര അടിയാണ്.  ഇതിൽ ഒരു വീടിന്റെ വിസ്തീർണ്ണം 511.53 ചതുരശ്ര അടിയാണ്.

കെട്ടിടത്തിനോട് അനുബന്ധിച്ചു നടത്തിയ മറ്റ് അനുബന്ധ പ്രവർത്തികളായ റോഡ് നിർമാണം, ചുറ്റുമതിൽ, ഗേറ്റ്, കുടിവെള്ള സംഭരണി, മഴവെള്ള സംഭരണി, ഖരമാലിന്യ സംവിധാനം, മലിനജല സംസ്‌കരണ പ്ലാൻറ് എന്നിവക്കായി ഏകദേശം 75.60 ലക്ഷം രൂപയാണ് ചെലവ്. ഇതുൾപ്പെടെ ആകെ ചെലവ് 7.63 കോടി രൂപയാണ്.

Advertisment