New Update
/sathyam/media/post_attachments/TH80iYAUqFU26Twi7dk1.jpg)
താമരശേരി: താമരശേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടിയെ (50) കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. വനിതാ ലീഗ് നേതാവായ ഹാജറ കൊല്ലരുക്കണ്ടി വീട്ടിന് പിറകുവശത്തുള്ള കിണറ്റിലാണ് വീണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നു മണിയോടെയാണ് ഹാജറയെ വീട്ടിൽ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലില്‍ കിണറ്റിൽ കണ്ടെത്തുന്നത്.
Advertisment
മൂന്നു തവണ ഗ്രാമ പഞ്ചായത്ത് അംഗമായും, ഒരു തവണ ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്, താമരശ്ശേരി അര്‍ബന്‍ സൊസൈറ്റി ഡയറക്ടർ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പരേതനായ കൊല്ലരുക്കണ്ടി അസൈനാറാണ് ഭർത്താവ്. മക്കളില്ല. മാതാവിനോടൊപ്പം താമസിച്ചിവരികയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us