കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ വീണ്ടും ലൈംഗികാതിക്രമം; കണ്ടക്ടർ അറസ്റ്റിൽ

New Update

publive-image

Advertisment

കൊച്ചി: കെഎസ്ആർടിസി ബസിൽ വീണ്ടും ലൈംഗികാതിക്രമം. കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്രചെയ്ത സ്ത്രീക്ക് നേരയായിരുന്നു കണ്ടക്ടറുടെ ലൈംഗികാതിക്രമം. തിരുവനന്തപുരം മംഗലപുരത്തുവച്ചാണ് സംഭവം. സംഭവത്തിൽ കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു.

കണ്ടക്ടറുടെ സീറ്റിൽ വിളിച്ചുവരുത്തിയായിരുന്നു അതിക്രമമെന്നാണ് സ്ത്രീയുടെ പരാതി. ഇന്ന് രാവിലെ തിരുവനന്തപുരത്തുനിന്നും മലപ്പുറത്തേക്ക് പോകുകയായിരുന്ന ബസിലാണ് സംഭവമുണ്ടായത്. 49 വയസുകാരിയായ സ്ത്രീയെയാണ് കണ്ടക്ടർ ഉപദ്രവിച്ചത്. കഴക്കൂട്ടത്തുനിന്നാണ് ഇവർ ബസിൽ കയറിയത്. ആലുവയിലേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്.

സീറ്റിലിരുന്ന സ്ത്രീയോട് അത് റിസർവ് ചെയ്ത സീറ്റാണെന്നും കണ്ടക്ടറുടെ സീറ്റിൽ ഇരിക്കാമെന്നും കണ്ടക്ടർ പറഞ്ഞു. യാത്രക്കിടെ സമീപത്തുവന്നിരുന്ന കണ്ടക്ടർ സ്ത്രീയെ കയറിപ്പിടിക്കുകയായിരുന്നു എന്നാണ് പരാതി. യുവതി ബഹളം വച്ചതിനെ തുടർന്ന് ബസ് ആലുവയിൽ എത്തിയപ്പോൾ പോലീസ് കണ്ടക്ടറെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തി.

 

Advertisment