തിരുവമ്പാടിയില്‍ മദ്യപിച്ചെത്തിയ മകന്റെ മര്‍ദ്ദനമേറ്റ് പിതാവ് മരിച്ചു; ഗുരുതരമായി പരിക്കേറ്റ് അമ്മ ആശുപത്രിയില്‍

New Update

publive-image

കോഴിക്കോട്: മദ്യപിച്ചെത്തിയ മകന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ പിതാവ് മരിച്ചു. തിരുവമ്പാടി സ്വദേശി സെബാസ്റ്റ്യന്‍ (76) ആണ് മരിച്ചത്. സെബാസ്റ്റ്യന്റെ ഭാര്യ മേരി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. മകന്‍ അഭിലാഷാണ് ഇരുവരേയും മര്‍ദ്ദിച്ചത് എന്നാണ് വിവരം. മാര്‍ച്ച് 31നാണ് സംഭവം നടന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് സെബാസ്റ്റ്യന്റെ മരണം.

Advertisment
Advertisment