/sathyam/media/post_attachments/hMSGtWvjuTR5z2BFS7ve.jpg)
പെരുമ്പാവൂർ: അയ്മുറി തെക്കിനേത്ത് കുടുംബഭരദേവതാ കളരി ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം തിങ്കളാഴ്ച ആഘോഷിക്കുമെന്ന് കാര്യദർശി മുരളി തെക്കിനിയത്ത് വൃന്ദാവൻ അറിയിച്ചു. മേടത്തിലെ മകയിരം നാളിലെ ചടങ്ങുകൾക്ക് തന്ത്രി ആറന്മുള പുത്തൻമഠം ശിവദാസ് ഭട്ടതിരി, മേൽശാന്തി തൃക്കളത്തൂർ തേനാഴി മനയിൽ പുരുഷോത്തമൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിയ്ക്കും.
പുലർച്ചെ 5ന് നടതുറന്ന് അഭിഷേകം. 6ന് മഹാഗണപതിഹോമം, 8.30ന് കലശപൂജ, 10ന് കലശാഭിഷേകം തുടർന്ന് പൂമൂടൽ. ഉച്ചപ്പൂജയ്ക്കു ശേഷം നടയടയ്ക്കും. വൈകിട്ട് 5ന് നടതുറന്ന് 6.30ന് ദീപാരാധന നടക്കും. 7.30ന് നൂലേലി കലാപീഠം സുരേഷ് വാര്യരും സംഘവും അവതരിപ്പിക്കുന്ന കളമെഴുത്തും പാട്ട്. 8.30ന് അത്താഴപ്പൂജയോടെ സമാപനം. തുടർന്ന് പ്രസാദഊട്ടും ഉണ്ടായിരിക്കും