/sathyam/media/post_attachments/wMY8BYGaq6gbGPZb4o89.jpg)
മലപ്പുറം : വഴിക്കടവിൽ അഞ്ച് വർഷമായി ചികിത്സ നടത്തി വരികയായിരുന്ന വ്യാജ ഡോക്ടർ പിടിയിൽ. എറണാകുളം നോർത്ത് പറവൂർ സ്വദേശി രതീഷിനെയാണ് (41) അറസ്റ്റ് ചെയ്തത്. 2018 മുതൽ ഇയാൾ വഴിക്കടവ് നാരോക്കാവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തി വരുന്നുണ്ടെന്നു പൊലീസ് പറഞ്ഞു.
രതീഷിന്റെ വിദ്യാഭ്യാസ യോഗ്യത പ്രീഡിഗ്രി മാത്രമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 12 വർഷത്തോളം വിവിധ മെഡിക്കൽ ഷോപ്പുകളിൽ മരുന്ന് എടുത്തു കൊടുക്കാൻ നിന്ന പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് രതീഷ് വഴിക്കടവിൽ ഡോക്ടറായി വിലസിയത്. ഇയാൾ ചികിത്സ ചെയ്ത ഹോസ്പിറ്റലിന്റെ ഉടമസ്ഥനായ ഷാഫി കാളികാവ്, മാനേജർ പാണ്ടിക്കാട് ഷമീർ എന്നിവരെ കസ്റ്റഡിയിലെടുത്തു.