New Update
മലപ്പുറം: എടവണ്ണയിലെ റിദാന്‍ ബാസില്‍ (28) മരിച്ചത് വെടിയേറ്റെന്ന് ഫൊറന്‍സിക് പരിശോധനാഫലം. ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ നെഞ്ചില്‍ വെടിയേറ്റ മൂന്ന് മുറിവുകളുണ്ടെന്നാണ് കണ്ടെത്തല്‍.
Advertisment
തലക്ക് പിന്നിൽ അടിയേറ്റുണ്ടായ പരിക്കും കണ്ടെത്തി. എടവണ്ണയിൽ നിന്നും കഴിഞ്ഞ ദിവസം റിദാൻ ബാസിലിനെ കാണാതായിരുന്നു. എടവണ്ണ ചെമ്പകുത്ത് മലയിലെ ആളൊഴിഞ്ഞ സ്ഥലത്താണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്.
കൊലപാതകത്തിൽ ലഹരി–സ്വർണക്കടത്ത് സംഘങ്ങളുടെ പങ്ക് പൊലീസ് സംശയിക്കുന്നുണ്ട്. കരിപ്പൂരിൽവച്ച് 15 ഗ്രാം എംഡിഎംഎ പിടിച്ച കേസിൽ റിദാനു ജയിൽശിക്ഷ ലഭിച്ചിരുന്നു. ഇതിനു ശേഷം മൂന്നാഴ്ച മുൻപാണ് പുറത്തിറങ്ങിയത്.