/sathyam/media/post_attachments/2QcHbOfbUY8tAKfltXJE.jpg)
തൃശൂർ: ഭിന്നശേഷിക്കാർക്കുകൂടി കാണാവുന്ന തരത്തിലുള്ള തൃശൂർ പൂരമാണ് ഇത്തവണ ഒരുക്കുന്നതെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ ഐ.എ.എസ്. പരിമിത എണ്ണം ഭിന്നശേഷിക്കാർക്ക് കുടമാറ്റ ചടങ്ങുകള്‍ അടുത്തുനിന്ന് കാണാന്‍ ജില്ലാ ഭരണകൂടം അവസരമൊരുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അപേക്ഷകരുടെ എണ്ണം കൂടുതലുള്ളതിനാൽ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നറുക്കെടുപ്പിലൂടെ കാണികളെ തെരഞ്ഞെടുത്തു.