മദ്യപിച്ചെത്തി ആശുപത്രിയിൽ ബഹളമുണ്ടാക്കി; കോമഡി ഷോ താരം മധു അഞ്ചല്‍ പിടിയില്‍

New Update

publive-image

കൊല്ലം: അഞ്ചലിൽ മദ്യപിച്ചെത്തി ആശുപത്രിയിൽ ബഹളമുണ്ടാക്കിയ കോമഡി ഷോ താരം മധു അഞ്ചല്‍ പിടിയില്‍. അഞ്ചൽ ചന്തമുക്കിലെ സ്വകാര്യ ആശുപത്രിയിൽ മദ്യപിച്ചെത്തിയ മധു രോഗികളിരിക്കുന്ന കസേരയിൽ കയറി കിടന്നു. ചോദ്യം ചെയ്ത ജീവനക്കാരെയും രോഗികളെയും ഇയാള്‍ അസഭ്യം പറഞ്ഞു.

Advertisment

ഒടുവില്‍ ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി. അനുനയശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ബലപ്രയോഗത്തിലൂടെയാണ് പൊലീസ് മധുവിനെ ആശുപത്രിയില്‍ നിന്ന് കൊണ്ടുപോയത്. തുടര്‍ന്ന് അമ്മയ്‌ക്കൊപ്പം ജാമ്യത്തില്‍ വിട്ടയച്ചു. വിവിധ ചാനലുകളിലെ റിയാലിറ്റി ഷോ, കോമഡി ഷോ എന്നിവയിലൂടെ ശ്രദ്ധേയനാണ് മധു അഞ്ചല്‍.

Advertisment