മദ്യപിച്ചെത്തി ആശുപത്രിയിൽ ബഹളമുണ്ടാക്കുകയും അതിക്രമം കാണിക്കുകയും ചെയ്ത റിയാലിറ്റി ഷോ താരം പിടിയിൽ

New Update

കൊല്ലം: മദ്യപിച്ചെത്തി ആശുപത്രിയിൽ ബഹളമുണ്ടാക്കുകയും അതിക്രമം കാണിക്കുകയും ചെയ്ത റിയാലിറ്റി ഷോ താരം പിടിയിൽ. കൊല്ലത്താണ് സംഭവം. കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ മധു അഞ്ചലിനെയാണ് അറസ്റ്റ് ചെയ്തത്.

Advertisment

publive-image

അഞ്ചൽ ചന്തമുക്കിലെ സ്വകാര്യ ആശുപത്രിയിൽ മദ്യപിച്ചെത്തിയ മധു രോഗികളിരിക്കുന്ന കസേരയിൽ കയറി കിടക്കുകയായിരുന്നു. ജീവനക്കാർ ഇത് ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. രോഗികളേയും ജീവനക്കാരേയും ഇയാൾ അസഭ്യം പറഞ്ഞു.

മധുവിനെ ജീവനക്കാർ പുറത്താക്കാൻ ശ്രമിച്ചതോടെയാണ് ആശുപത്രിയിൽ അതിക്രമം നടത്തിയത്. ഒടുവിൽ ആശുപത്രി അധികൃതർ അഞ്ചൽ പൊലീസിനെ വിവരം അറിയിച്ചു. സ്റ്റേഷനില്‍ എത്തിച്ച പ്രതിക്കെതിരെ മദ്യപിച്ചു ബഹളം വച്ചതിന് പൊലീസ് കേസെടുത്തു. ഇയാളെ നിലവിൽ അമ്മക്കൊപ്പം ജാമ്യത്തിൽ വിട്ടിരിക്കുകയാണ്.

Advertisment