/sathyam/media/post_attachments/dF6UvQty7ldev6RCYBAL.jpg)
കോഴിക്കോട്: കട്ടിപ്പാറയിൽ ആദിവാസി സ്ത്രീ ലീല കൊല്ലപ്പെട്ട സംഭവത്തിൽ സഹോദരി ഭർത്താവ് അറസ്റ്റിൽ. ലീലയുടെ സഹോദരി ഭർത്താവ് രാജനാണ് അറസ്റ്റിലായത്. ലീലയുടെ മകനെ കൊന്ന കേസിൽ പ്രതി കൂടിയാണ് രാജൻ. ഇയാൾക്കെതിരെ കൊലപാതക കുറ്റം ചുമത്തി.
മദ്യലഹരിയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊന്നത് കഴുത്ത് ഞെരിച്ചെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തൽ. രണ്ടാഴ്ചയിലേറെ കാണാതായ ശേഷം കഴിഞ്ഞ ചൊവ്വാഴ്ചയാണ് ലീലയുടെ മൃതദേഹം ഉൾവനത്തിൽ നിന്ന് കണ്ടെത്തിയത്.
2019-ലാണ് ലീലയുടെ മകൻ രോണുവിനെ സഹോദരീ ഭർത്താവ് രാജൻ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്. ഈ കേസിൽ ജയിലിൽ ആയിരുന്ന രാജൻ ഒരുമാസം മുമ്പാണ് കോളനിയിൽ തിരികെ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. കേസിൽ തിരിച്ചെത്തിയ ശേഷം രാജൻ ലീലയുടെ കുടുംബവുമായി അടുപ്പം പുലർത്തിയിരുന്നു.
ലീലയുടെ കൊലപാതകത്തിൽ രാജന് പങ്കുള്ളതായി ചിലർ മൊഴി നൽകിയിരുന്നു. ഇരുപത് ദിവസം മുമ്പാണ് ലീലയെ വീട്ടിൽ നിന്നും കാണാതാവുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us