/sathyam/media/post_attachments/cjIINW0Qk8vK5vTtmF9S.jpg)
ചിന്നക്കനാൽ: മിഷന്‍ അരിക്കൊമ്പന്‍ വിജയം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നാല് കുങ്കിയാനകള്‍ ചേര്‍ന്ന് അരിക്കൊമ്പനെ ലോറിയില്‍ കയറ്റി. നേരത്തെ അഞ്ച് മയക്കുവെടി വെച്ചാണ് ആനയെ മയക്കിയത്. ആനയുമായി ലോറി ഉടൻ തിരിക്കും. അരിക്കൊമ്പനെ എവിടേക്കാണ് കൊണ്ടുപോകുന്നത് എന്നതു സംബന്ധിച്ച് വ്യക്തതയില്ല. പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു.
മൂന്ന് തവണ അരിക്കൊമ്പൻ കുതറിമാറി. ഇതിനിടെ കുംങ്കി ആനകൾ അരിക്കൊമ്പനെ ചാർജ് ചെയ്ത് ആനിമൽ ആംബുലൻസിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ വെല്ലുവിളിയായി കാറ്റും മഴയും കോട മഞ്ഞുമെത്തി. പ്രതികൂല കാലാവസ്ഥയെ മറികടന്നാണ് ദൗത്യസംഘം ലക്ഷ്യം കണ്ടത്. മഴയ്ക്കിടയിലും കുങ്കിയാനകള്‍ ചേര്‍ന്ന് അരിക്കൊമ്പനെ ലോറിയില്‍ കയറ്റുകയായിരുന്നു.