New Update
/sathyam/media/post_attachments/xJdJlAz2DhYyg9wCXWdt.jpg)
കോഴിക്കോട് : ഊഞ്ഞാലിൽനിന്നു തെറിച്ചുവീണ് കമ്പികളുടെ അടിയിൽ കുരുങ്ങി അഞ്ചു വയസുകാരന് ദാരുണാന്ത്യം. മാവൂർ ആശാരി പുൽപ്പറമ്പിൽ താമസിക്കുന്ന മുസ്തഫയുടെ മകൻ മുഹമ്മദ് നിഹാലാണ് മരിച്ചത്. ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്.
Advertisment
വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് കുടുംബാംഗങ്ങൾക്കൊപ്പം നിഹാൽ ഇവിടെയെത്തിയത്. കൊടുവള്ളിയിലെ കല്യാണമണ്ഡപത്തിന് സമീപത്തെ ഊഞ്ഞാലിൽ ആടുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉടൻ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us