/sathyam/media/post_attachments/HO6RTXFMJ4hG6BE3p7UO.jpg)
അരീക്കര: അരീക്കര സെന്റ് റോക്കീസ് ഇടവക ദേവാലയത്തിലെ, വേദപാഠം വാർഷികവും, കൂടാരയോഗങ്ങളുടെ വാർഷികവും ഇടവക ദിനാചരണവും സംഘടിപ്പിച്ചു. അരീക്കര ഇടവക വികാരി ഫാദർ സ്റ്റാനി ഇടത്തിപ്പറമ്പിലിന്റെ അധ്യക്ഷതയിൽ, അരീക്കര ഇടവകാംഗം കൂടിയായ തോമസ് ചാഴികാടൻ എംപി ഉദ്ഘാടനം ചെയ്തു. ക്രിസ്തുവിന്റെ മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ക്രൈസ്തവരുടെ മൂല്യങ്ങൾ സമൂഹത്തിൽ എല്ലാവർക്കും മാതൃകയാകണമെന്നും ഈ മൂല്യങ്ങൾ വളർത്തിയെടുക്കുവാൻ ഇടവകയിലെകൂടാരയോഗങ്ങൾ സഹായിക്കുമെന്നും തോമസ് ചാഴികാടൻ പറഞ്ഞു.
ഇടവകയിലെ ഇരുപത് കൂടാരയോഗങ്ങളിൽ നിന്നും ആളുകൾ പങ്കെടുത്ത കലാ മത്സരങ്ങൾ, കായിക മത്സരങ്ങൾ, ക്വിസ് മത്സരം എന്നിവയ്ക്ക് ജോസഫ് മരുതനാടിയിൽ, ജിബി പരപ്പനാട്ട്, സിസ്റ്റർ ഹർഷ, ബിജു മുണ്ടത്താനത്ത്, അബ്രഹാം തോട്ടപ്പള്ളി, സ്റ്റീഫൻ കരിമ്പട പുത്തൻപുരയിൽ, സിജോ പാണ്ടിയാംകുന്നേൽ, അനുമോൾ സാജു, നിയാ സണ്ണി എന്നിവർ നേതൃത്വം നൽകുന്ന ആറ് പ്രധാന കമ്മിറ്റികൾ രൂപീകരിച്ച പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
അറുപതു വയസ്സിന് മുകളിലുള്ള ആളുകൾക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ ഇടവകയിലെ തൊണ്ണൂറ് വയസ്സിന് മുകളിൽ പ്രായമുള്ള മാതാപിതാക്കൾ പങ്കെടുത്തത് ശ്രദ്ധേയമായി. ഉഴവൂർ ഫൊറോന വികാരി ഫാദർ തോമസ് ആനിമൂട്ടിൽ അനുഗ്രഹപ്രഭാഷണം നടത്തി. ജോണിസ് പി സ്റ്റീഫൻ, സണ്ണി പുതിയിടം, ഫാദർ എബിൻ കുന്നപ്പള്ളിയിൽ, ഫാദർ ജെയ്സ് നീലനിരപ്പേൽ, ജോസ് പാണ്ടിയാം കുന്നേൽ, ജിനോ തോമസ്, ലൈബി സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു.
ജിബി പരപ്പനാട്ട് പ്രസിഡന്റായുള്ള മൂന്നാം വാർഡ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ബിജു വടക്കേക്കര നേതൃത്വം നൽകുന്ന പത്തൊമ്പതാം വാർഡ് രണ്ടാം സ്ഥാനവും, ജോസ് കൊണ്ടാടമ്പടവിൽ നേതൃത്വം നൽകുന്ന പതിനഞ്ചാം വാർഡ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വൈകുന്നേരം നാലുമണിക്ക് പരിശുദ്ധ കുർബാനയോടെ ആരംഭിച്ച ഇടവക ദിനാചരണങ്ങൾ എട്ടുമണിക്ക് സ്നേഹവിരുന്നോടുകൂടി സമാപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us