കൊല്ലത്ത് മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധം; ആർവൈഎഫ് പ്രവർത്തകർ കസ്റ്റഡിയിൽ

New Update

publive-image

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെ ആർവൈഎഫ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ആഴക്കടൽ മത്സ്യബന്ധന ബോട്ടുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു മടങ്ങവെ ശക്തികുളങ്ങരയിലാണു പ്രതിഷേധം. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertisment

മത്സ്യത്തൊഴിലാളികളെ കൈ പിടിച്ചുയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നായിരുന്നു മത്സ്യബന്ധന ബോട്ടുകളുടെ വിതരണ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞത്. കേരളത്തിന്റെ സ്വന്തം സൈന്യത്തിന് വേണ്ടി കേരളത്തിൽ തന്നെ യാനം നിർമ്മിക്കാനായത് നേട്ടമായെന്ന് അദ്ദേഹം പറഞ്ഞു.

Advertisment