/sathyam/media/post_attachments/t208NSlXNSJoBi6vthvM.jpg)
മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തത്തില്‍ മരണസംഖ്യ 15 ആയി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതും, അനുവദനീയമായ പരിധിയില്‍ കൂടുതല്‍ പേരെ ബോട്ടില്‍ കയറ്റിയതും അപകടത്തിന് കാരണമായതായാണ് വിലയിരുത്തല്‍. എത്ര പേര്‍ ബോട്ടിലുണ്ടായിരുന്നുവെന്ന് വ്യക്തമല്ല.
ബോട്ട് കരയ്‌ക്കെത്തിക്കാന്‍ ശ്രമം തുടരുകയാണ്. ബോട്ട് ചെളിയില്‍ പൂണ്ട നിലയിലാണ്. കരയ്‌ക്കെത്തിക്കാനുള്ള ചില ശ്രമങ്ങള്‍ പരാജയപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ താനൂരിലെത്തും. 20 പേരെ ഇതിനകം രക്ഷപ്പെടുത്താനായിട്ടുണ്ട്. രക്ഷാ പ്രവർത്തനം തുടരുകയാണ്.