/sathyam/media/post_attachments/WwZuYpQ1T6YzGr2fgCBk.jpg)
താനൂര്‍: പരിധിയില്‍ കവിഞ്ഞ് ആളുകള്‍ കയറിയതാണ് ഇരുപതിലധികം പേരുടെ മരണത്തിലേക്ക് നയിച്ച താനൂര്‍ ബോട്ട് ദുരന്തത്തിന്റെ കാരണം. സുരക്ഷാ സംവിധാനങ്ങള്‍ ബോട്ടില്‍ ഇല്ലാത്തത് അപകടത്തിന്റെ ആക്കം കൂട്ടി. കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും നാല്‍പതോളം പേര്‍ ബോട്ടിലുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
രാത്രി ഏഴു മണിയോടെയാണ് അവസാന ട്രിപ്പിനായി ബോട്ട് എടുത്തതെന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട താനൂർ സ്വദേശിയായ ഷഫീഖ് പറഞ്ഞു. കരയിൽനിന്ന് അര കിലോമീറ്ററോളം പോയപ്പോഴാണ് ബോട്ട് ഒരു വശത്തേക്ക് ചരിഞ്ഞത്. ഇതോടെ ബോട്ടിലുണ്ടായിരുന്നവർ ആ വശത്തേക്ക് നീങ്ങിപ്പോയി. അവിടെ ഭാരമേറിയതോടെ ബോട്ട് തലകീഴായി മറിയുകയായിരുന്നു.
20 പേരെ ഇതിനകം രക്ഷപ്പെടുത്താനായിട്ടുണ്ട്. രക്ഷാ പ്രവർത്തനം തുടരുകയാണ്. കണ്ടൽക്കാടും ചതുപ്പും ഉള്ള സ്ഥലത്താണ് ബോട്ട് മറിഞ്ഞത്. രണ്ടുതട്ടുള്ള ബോട്ടാണ് മറിഞ്ഞത്. അപകടത്തിൽപ്പെട്ട ബോട്ട് വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെത്തിച്ചത്. പരപ്പനങ്ങാടി, താനൂർ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരിൽ അധികവും. തലകീഴായി മറിഞ്ഞ ബോട്ട് പൂർണ്ണമായും മുങ്ങി.