/sathyam/media/post_attachments/zzCEuU2XvFX0sluDjcxP.jpg)
മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തത്തില്‍ എത്ര പേര്‍ അപകടത്തില്‍പെട്ടുവെന്നത് ഇപ്പോഴും അവ്യക്തം. കുട്ടികളെ ടിക്കറ്റെടുക്കാതെ ബോട്ടില്‍ കയറാന്‍ അനുവദിച്ചിരുന്നു. ഇതാണ് ബോട്ടില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്നതില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. ഉടന്‍ തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നാണ് സൂചന.
ഇതുവരെ 21 പേരുടെ മരണം സ്ഥിരീകരിച്ചു. ഒരാളുടെ കൂടി മൃതദേഹം കിട്ടിയതായി അഭ്യൂഹമുണ്ട്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടനടപടികള്‍ ഇന്ന് രാവിലെ ആറു മണിക്ക് ആരംഭിക്കും. മറ്റ് ജില്ലകളില്‍ നിന്നുള്ള ഡോക്ടര്‍മാരെ കൂടി മലപ്പുറത്തെത്തിക്കുമെന്നാണ് ഒടുവില്‍ ലഭിച്ച വിവരം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അടിയന്തരയോഗം വിളിച്ചു.