ഡോ വന്ദനയ്ക്ക് ശരീരത്തിലേറ്റത് 11 കുത്തുകൾ; മുതുകിലും തലയിലുമേറ്റ കുത്തുകൾ മരണ കാരണം; നിന്നെയൊക്കെ കുത്തിക്കൊല്ലുമെടീ എന്ന് പ്രതി ആക്രോശിച്ചു; ആദ്യം കുത്തേറ്റത് വന്ദനയ്ക്ക്‌ ! എഫ്‌ഐആറില്‍ പൊലീസിന്റെ 'നിലപാട് മാറ്റം'

New Update

publive-image

കൊല്ലം: ഡോ. വന്ദനാ ദാസിന്റെ ശരീരത്തിൽ 11 കുത്തുകളേറ്റതായി പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർ‌ട്ട്. മുതുകിൽ ആറും തലയിൽ മൂന്നും കുത്തുകളേറ്റു. ശരീരത്തിലാകെ 23 മുറിവുകളാണ് ഉള്ളത്. മുതുകിലും തലയിലുമേറ്റ കുത്തുകളാണ് മരണത്തിനു കാരണമായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

Advertisment

പ്രതി സന്ദീപ്‌ ആദ്യം ആക്രമിക്കുന്നത് ഡോ. വന്ദനയേയാണെന്നും ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നുമെന്നാണ് എഫ്.ഐ.ആറില്‍ ഉള്ളത്. സീനിയര്‍ ഡോക്ടര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍. രേഖപ്പെടുത്തിയത് എന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

സന്ദീപിന്റെ ബന്ധുവിനും പൊലീസിനുമാണ് ആദ്യം കുത്തേറ്റതെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. ഡ്രസ്സിങ് റൂമില്‍ ഉപയോഗിക്കുന്ന കത്രിക പെട്ടെന്ന് കൈക്കലാക്കി വന്ദനയുടെ തലയില്‍ ആദ്യം ആഞ്ഞുകുത്തി പരിക്കേല്‍പ്പിച്ചു. കുത്തുകൊണ്ട് പ്രാണരക്ഷാര്‍ഥം ഓടിയെ ഡോ. വന്ദനയെ 'നിന്നെയൊക്കെ കുത്തിക്കൊല്ലുമെടീ' എന്ന് ആക്രോശിച്ച് പിന്തുടര്‍ന്നു. കേസിലെ പ്രതി സന്ദീപിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്. ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും.

Advertisment