മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 8 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊട്ടാരക്കര: കൊട്ടാരക്കരയിൽ മുലപ്പാല് തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു. മൈലം പള്ളിക്കൽ ചരുവിളവീട്ടിൽ ചിഞ്ചുവിന്റെയും ഷൈനിന്റെയും മകൾ ഷൈലശ്രീയാണ് മരിച്ചത്. ഞായറാഴ്ചയാണ് സംഭവം നടന്നത്.

Advertisment

publive-image

എട്ട് മാസമായിരുന്നു കുട്ടിയ്ക്ക് പ്രായം. കുട്ടിയ്ക്ക് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. അടുത്തിടെയായിരുന്നു ഇതേ തുടർന്നുള്ള ശസ്ത്രക്രിയ നടന്നത്.

പാൽകുടിക്കുന്നതിനിടെ കുട്ടിക്ക് ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയായിരുന്നു. ഇതോടെ ഉടനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

Advertisment