/sathyam/media/post_attachments/ELz2mqZURmMbq3wyGEwt.jpg)
കൊല്ലം: ഉളിയക്കോവിലിൽ മരുന്ന് സംഭരണകേന്ദ്രത്തിൽ വൻ തീപിടിത്തം. മെഡിക്കൽ സർവീസ് കോർപ്പറേഷന്‍റെ കീഴിലുള്ള സ്ഥാപനത്തിനാണ് തീപിടിച്ചിരിക്കുന്നത്. വലിയ തോതിലുള്ള പൊട്ടിത്തെറിയുണ്ടാകുന്നത് പരിഭ്രാന്തി പരത്തുന്നു. ഗോഡൗൺ പൂർണമായി കത്തി നശിച്ചു. തീ അണയ്ക്കാൻ ശ്രമം തുടുരുകയാണ്.
പത്തിലധികം അഗ്നിശമനസേനാ യൂണിറ്റുകൾ തീ അണയ്ക്കുന്നതിന് സ്ഥലത്തെത്തി. സമീപത്തെ വീടുകളിലേക്ക് തീ പടരുന്നത് തടയാനാണ് ശ്രമം. രാത്രി പ്രദേശത്ത് വൈദ്യുതിയില്ല, വാഹനങ്ങൾ എത്തിച്ചേരുന്നതിനുള്ള ബുദ്ധിമുട്ടും വലിയ വെല്ലുവിളിയാണ്.
15 വർഷമായി പ്രവർത്തിക്കുന്ന മരുന്ന് സംഭരണകേന്ദ്രത്തിൽ നിന്നാണ് കൊല്ലം ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്കും സർക്കാർ ആശുപത്രിയിലേക്കും മരുന്ന് എത്തിക്കുന്നത്. ആദ്യം തീപിടിച്ചത് ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്നിടത്താണ്. ജനറേറ്റുകളും ശീതകരണ സംവിധാനവും ഉൾപ്പെടെ കത്തി നശിച്ചു. കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us