Advertisment

ഫോൺ സ്വിച്ച് ഓഫായി, പിന്നാലെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടു തുടങ്ങി, ഗൂഗിൾ പേ വഴിയും സിദ്ദിഖിൻ്റെ അക്കൗണ്ടിൽ നിന്ന് പണം വിൻവലിച്ചു

New Update

അട്ടപ്പാടി: ഒളവണ്ണയിലെ റെസ്‌റ്റോറൻ്റ് ഉടമ തിരൂർ സ്വദേശി സിദ്ദിഖിനെ(58) കൊന്ന് മൃതദേഹം കഷണങ്ങളാക്കി അട്ടപ്പാടിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവം സംസ്ഥാനത്തെ ഏറെ ഞെട്ടിച്ചിരിക്കുകയാണ്. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വച്ചാണ് കൊലപാതകം നടത്തിയതെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.

Advertisment

publive-image

കഷ്ണങ്ങളാക്കി ട്രോളി ബാഗിൽ അടച്ച് അട്ടപ്പാടിയിലെ അഗളിയിൽ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ സിദ്ദിഖിൻ്റെ ഒളവണ്ണയിലെ ഹോട്ടലിലെ മുൻ ജീവനക്കാരനായ ഷിബിലിയും ഇയാളുടെ പെൺസുഹൃത്ത് ഫർഹാന എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഹോട്ടലില്‍ നിന്ന് പോയ വ്യാഴാഴ്ച്ച രാത്രി മുതല്‍ സിദ്ദീഖിൻ്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു എന്ന് മകൻ പറയുന്നു. രാത്രി ഫോണ്‍ ഓഫ് ആയിക്കഴിഞ്ഞാല്‍ അച്ഛന്‍ പിറ്റേദിവസം താമസിച്ചൊക്കെയാണ് സാധാരണ ഫോണ്‍ ചാര്‍ജ്ജ് ചെയ്ത് ഓണ്‍ ആക്കുന്നത്. താമസിച്ച് കിടന്നതുകൊണ്ട് എണിറ്റിട്ടുണ്ടാകില്ലെന്ന് കരുതിയെന്നും മകൻ ഷഹദ് പറഞ്ഞു. ഹോട്ടലിലെ ആവശ്യങ്ങള്‍ക്കായി സിദ്ദിഖിനെ വിളിച്ചിട്ട് കിട്ടാതായതോടെ ജീവനക്കാര്‍ ഷഹദിനെ വിളിക്കുകയായിരുന്നു. അപ്പോഴാണ് സിദ്ദിഖ് ഹോട്ടലിൽ ഇല്ലെന്ന് വീട്ടുകാർ അറിയുന്നത്.

ഹോട്ടൽ ജീവനക്കാർ കരുതിയത് സിദ്ദിഖ് വീട്ടിലുണ്ടാകുമെന്നാണ്. എന്നാൽ വീട്ടിലുള്ളവർ കരുതിയത് സിദ്ദിഖ് ഹോട്ടലിൽ ഉണ്ടാകുമെന്നും. അതേസമയം പണം നഷ്ടപ്പെട്ടത് തൻ്റെ പേരിലുള്ള അക്കൗണ്ടില്‍ നിന്നാണെന്ന് ഷഹദ് പറയുന്നു. ഫോൺ സ്വിച്ച് ഓഫായി വ്യാഴാഴ്ച്ചയും പിന്നീടുള്ള ദിവസങ്ങളിലും ദിവസവും പണം പിന്‍വലിക്കുന്നുണ്ടായിരുന്നു. ആ അക്കൗണ്ട് കാലിയാകുന്നതുവരെ പണം പിന്‍വലിച്ചിട്ടുണ്ട്. കോഴിക്കോട് ഭാഗത്തിനിന്നുതന്നെ അത്യാവശ്യം പണം നഷ്ടപ്പെട്ടിരുന്നു, പിന്നെ, പെരുന്തല്‍മണ്ണ, അങ്ങാടിപ്പുറം ഭാഗത്തെ രണ്ട് എടിഎമ്മുകളില്‍ നിന്നും പണം എടുത്തിട്ടുണ്ട്´- ഷഹദ് പറഞ്ഞു.

പ്രതികൾ പ്രധാനമായും എടിഎമ്മുകളില്‍ വഴിയാണ് പണം എടിത്തിട്ടുള്ളതെന്നുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. രാത്രി സമയങ്ങളിലാണ് പണം പിന്‍വലിച്ചിരിക്കുന്നത്. ഗുഗിള്‍ പേ വഴി സിദ്ദിഖിൻ്റെ പേഴ്‌സണല്‍ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഷഹദ് പറഞ്ഞു. ഗൂഗിൾ പേ വഴി അങ്ങാടിപ്പുറം ഭാഗത്തേക്കുള്ള ഒരു അക്കൗണ്ടിലേക്കാണ് പണം ട്രാൻസ്ഫർ ചെയ്തിരിക്കുന്നത്. ഏകദേശം രണ്ട് ലക്ഷത്തിനടുത്ത് തുക നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഷഹദ് പറഞ്ഞു.

അതേസമയം മരണപ്പെട്ട സിദ്ദിഖിനെ കുറിച്ച് വീട്ടുകാർക്കും ഹോട്ടലിലെ ജീവനക്കാർക്കും നല്ല അഭിപ്രായമാണ്. "ഒരു പ്രശ്‌നവുമില്ലാത്ത നല്ലൊരു മനുഷ്യനാണ്, എല്ലാവരോടും നല്ല സ്‌നേഹത്തോടെ പെരുമാറുന്ന ആള്", സിദ്ദിഖിന്റെ ഭാര്യ പറയുന്നു. നല്ലൊരു മനുഷ്യനായിരുന്നുവെന്നും ജീവനക്കാരോട് സ്നേഹപൂർവ്വം പെരുമാറിയിരുന്ന ആളാണ് സിദ്ദിഖ് എന്ന് ഹോട്ടൽ ജീവനക്കാരും പറയുന്നു.

Advertisment