'സ​ഭ​യു​ടെ അ​വ​സ്ഥ​യെ​പ്പ​റ്റി​യ​ല്ല, ക​മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​ന്‍റെ അ​പ​ച​യ​ത്തെ​പ്പ​റ്റി​യാ​ണ് ഗോ​വി​ന്ദ​ന്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​ത്'; എം വി ഗോ​വി​ന്ദ​ന്‍റെ വിവാദ പ്ര​സ്താ​വ​ന​യി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത

New Update

publive-image

Advertisment

തൃ​ശൂ​ര്‍: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ വിവാദ പ്ര​സ്താ​വ​ന​യി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത.

ഇം​ഗ്ലണ്ടിലെ പ​ള്ളി​ക​ള്‍ വി​ല്‍​പ്പ​ന​യ്ക്കു​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന പ്രസ്താവനക്കെതിരെയാണ് രൂപത രം​ഗത്തെത്തിയത്. ക്രൈ​സ്ത​വ​രെ അ​വ​ഹേ​ളി​ച്ച ഗോ​വി​ന്ദ​ന്‍ മാ​പ്പു​പ​റ​യണമെന്നും വിവാദ പ​രാ​മ​ര്‍​ശം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

സ​ഭ​യു​ടെ അ​വ​സ്ഥ​യെ​പ്പ​റ്റി​യ​ല്ല, ക​മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​ന്‍റെ അ​പ​ച​യ​ത്തെ​പ്പ​റ്റി​യാ​ണ് ഗോ​വി​ന്ദ​ന്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​ത്. ഭ​ര​ണ​രം​ഗ​ത്തെ പ​രാ​ജ​യ​ങ്ങ​ള്‍ മൂ​ടി​വ​യ്ക്കാ​നും ജ​ന​ശ്ര​ദ്ധ തി​രി​ക്കാ​നും വേ​ണ്ടി ക്രൈ​സ്ത​വ​രെ അ​വ​ഹേ​ളി​ച്ച​ത് പൊ​തു​സ​മൂ​ഹം തി​രി​ച്ച​റി​ഞ്ഞു. ക്രൈ​സ്ത​വ സ​മൂ​ഹ​ത്തെ ഇ​നി​യും അ​വ​ഹേ​ളി​ക്ക​രു​തെ​ന്നും പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Advertisment