കൊട്ടാരക്കര: എം.സി റോഡിൽ ആയൂർ വയയ്ക്കൽ വഞ്ചിപ്പെട്ടി ജം​ഗ്ഷനിൽ മറിഞ്ഞ ടാങ്കർ ലോറിയിൽ നിന്നും പെട്രോൾ പൂർണമായും മാറ്റി. ശനിയാഴ്ച രാത്രി 9.30 ഓടെയായിരുന്നു അപകടം. കൊട്ടാരക്കര ഭാ​ഗത്ത് നിന്ന് ആയൂർ ഭാ​ഗത്തേക്ക് ഡീസലുമായി വന്ന ടാങ്കർ ലോറി എതിർദിശയിൽ വന്ന ഇയോൺ കാറുമായി ഇടിച്ച് മറിയുകയായിരുന്നു. എട്ട് മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് ടാങ്കറിൽ നിന്നും ഡീസൽ പൂർണമായും മാറ്റിയത്.
/sathyam/media/post_attachments/v4gIgch7Ywp00YrXCvJ0.jpg)
മറിഞ്ഞ ഡീസൽ ടാങ്കുമായി ബന്ധപ്പെട്ട മറ്റ് അപകട സാഹചര്യങ്ങൾ ഇല്ലെന്ന് പൊലീസ് അറിയിച്ചു. അപകട ശേഷം റോഡിൽ ഒഴുകിയ ഡീസൽ കഴുകി മാറ്റി. ടാങ്കറിൽ നിന്ന് ഡീസൽ പുറത്തേക്ക് ഒഴുകാത്ത വിധം സംവിധാനം ഉടനെ ചെയ്തത് ഗുണകരമായി. മറ്റൊരു വാഹനത്തിലേക്ക് ഡീസൽ മാറ്റുകയായിരുന്നു.
കൊട്ടാരക്കര, അഞ്ചൽ, കടയ്ക്കൽ എന്നിവിടങ്ങളിൽ നിന്നുമെത്തിയ അ​ഗ്നി ശമനസേന യൂണിറ്റും കൊട്ടാരക്കര, ചടയമം​ഗലം, അഞ്ചൽ പൊലീസും രക്ഷാപ്രവർനങ്ങൾക്ക് നേതൃത്വം നൽകി.ടാങ്കർ മറിഞ്ഞതോടെ ഇന്ധന ടാങ്ക് ലീക്കാവുകയും എണ്ണ റോഡിലേക്ക് പരക്കുകയും ചെയ്തു . ഇത് പരിഭ്രാന്തി പരത്തി. അപകടത്തെ തുടർന്ന് എം.സി റോഡുവഴിയുള്ള ഗതാ​ഗതം പൂർണമായും തടസപ്പെട്ടു. വാഹനങ്ങൾ മറ്റ് റോഡുകൾ വഴി തിരിച്ച് വിട്ടു.
അതേ സമയം, കാറിന്റെ മുൻവശം പൂർണമായും തകർന്നു. കാറിലുണ്ടായിരുന്ന വയയ്ക്കൽ സ്വദേശി ആദം അയൂബിനെ (28) ചെറിയ പരുക്കുകളോടെ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us