കോഴിക്കോട്: കോഴിക്കോട് ചെറുവാടിയില്‍ ബസ് ഡ്രൈവറുടെ സമയോചിത ഇടപെടപെടലില്‍ സ്‌കൂട്ടര്‍ യാത്രികന്‍ അത്ഭുതകരമായിരക്ഷപ്പെട്ടു. റോഡില്‍ തെന്നി വീണ സ്‌കൂട്ടര്‍ യാത്രികന്‍ എതിരെ വന്നബസ് ഡ്രൈവറുടെ ഇടപെടലിനെ തുടര്‍ന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
/sathyam/media/post_attachments/Sn57llKs75DNO3ZZ15V1.jpg)
ബുധനാഴ്ച്ച വൈകീട്ട് 6 മണിയോടെ കോഴിക്കോട് ചെറുവാടിയിലാണ് സംഭവം. റോഡില്‍ തെന്നി വീണ സ്‌കൂട്ടര്‍യാത്രികന്‍ എതിരെ വന്ന ബസിന്റെ അടിയില്‍പെടാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ലിമിറ്റഡ്‌സ്റ്റോപ്പ് ബസാണ് എതിരെ വന്നത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് വലിയൊരു അപകടം ഒഴവായത്.
സമീപത്തെ ഒരു കടയിലെ സിസിടിവി യില്‍ ആണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്. കഴിഞ്ഞ ദിവസം ഇതേ റൂട്ടില്‍ സ്‌കൂട്ടര്‍ യാത്രികരായ വിദ്യാര്‍ഥിനികളും, അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ബസിനെ മറികടക്കുന്നതിനിടെ എതിരെ വന്ന ലോറിക്കിടയില്‍ നിന്നാണ് വിദ്യാര്‍ത്ഥിനികള്‍ രക്ഷപ്പെട്ടത്.