Advertisment

മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജരേഖ നിര്‍മിച്ചിട്ടില്ല; കോളജില്‍ ജോലി ചെയ്തെന്ന എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എവിടെയും നല്‍കിയിട്ടില്ല; അട്ടപ്പാടി സര്‍ക്കാര്‍ കോളജില്‍ അഭിമുഖത്തില്‍ പങ്കെടുത്തിരുന്നുവെന്ന് വിദ്യ

New Update

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജരേഖ നിര്‍മിച്ചിട്ടില്ലെന്ന് എസ്എഫ്ഐ നേതാവ് കെ.വിദ്യ. മഹാരാജാസ് കോളജില്‍ ജോലി ചെയ്തെന്ന എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എവിടെയും നല്‍കിയിട്ടില്ലെന്നും വിദ്യ അവകാശപ്പെട്ടു. അതേസമയം, അട്ടപ്പാടി സര്‍ക്കാര്‍ കോളജില്‍ അഭിമുഖത്തില്‍ പങ്കെടുത്തിരുന്നുവെന്ന് വിദ്യ പറഞ്ഞു.

Advertisment

publive-image

പാലക്കാട് അട്ടപ്പാടി ഗവ. കോളജിൽ ഗെസ്റ്റ് ലക്ചറർ അഭിമുഖത്തിനു മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയതിയെന്നാണ് കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയായ കെ.വിദ്യയ്ക്കെതിരായ (വിദ്യ വിജയൻ) ആരോപണം. സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു.

ഈമാസം രണ്ടിനു പാലക്കാട് അട്ടപ്പാടി ആർജിഎം ഗവ. കോളജിൽ ഗെസ്റ്റ് ലക്ചറർ ഇന്റർവ്യൂവിനു വിദ്യ 2 സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയിരുന്നു. 2018 ജൂൺ 4 മുതൽ 2019 മാർച്ച് 31 വരെയും 2020 ജൂൺ 10 മുതൽ 2021 മാർച്ച് 31 വരെയും മഹാരാജാസിലെ മലയാള വിഭാഗത്തിൽ പഠിപ്പിച്ചിരുന്നുവെന്നാണ് ഇവയിൽ പറയുന്നത്.

ആദ്യ സർട്ടിഫിക്കറ്റിലെ കാലയളവിൽ വിദ്യ യഥാർഥത്തിൽ മഹാരാജാസിലെ പിജി വിദ്യാർഥിയായിരുന്നു. ഇന്റർവ്യൂ പാനലിലുള്ളവർ ലോഗോയും സീലും കണ്ടു സംശയം തോന്നി മഹാരാജാസ് കോളജുമായി ബന്ധപ്പെട്ടപ്പോഴാണ് കള്ളം പുറത്തായത്.

Advertisment