കുറ്റം ചെയ്ത ഒരാളെയും സംരക്ഷിക്കില്ല; മഹാരാജാസ് കോളജിലെ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ വിദ്യ എസ്എഫ്‌ഐ നേതാവ് അല്ലെന്ന് മന്ത്രി പി രാജീവ്

New Update

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ വിദ്യ എസ്എഫ്‌ഐ നേതാവ് അല്ലെന്ന് മന്ത്രി പി രാജീവ്. കുറ്റം ചെയ്ത ഒരാളെയും സംരക്ഷിക്കില്ലെന്നും രാജീവ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

Advertisment

publive-image

ഇത്തരമൊരു കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ഇപ്പോഴാണ് വന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. കുറ്റക്കാരെ ആരെയു സംരക്ഷിക്കില്ലെന്ന് രാജീവ് പറഞ്ഞു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രതയും നന്നായി ഉണ്ടാകണം.

ഇപ്പോള്‍ എസ്എഫ്‌ഐയെ ആകെ അധിക്ഷേപിക്കാനുള്ള പ്രചാരവേലകളാണ് നടക്കുന്നത്. എംബി രാജേഷ് പറഞ്ഞതുപോലെ എസ്എഫ്‌ഐക്കെതിരെ വാര്‍ത്തകള്‍ എഴുതുന്ന പലരും എസ്എഫ്‌ഐയുടെ യൂണിയന്‍ ഭാരവാഹികളായി പ്രവര്‍ത്തിച്ചവരാണ്. ഇവരെല്ലാം നടത്തുന്ന അധിക്ഷേപത്തിന് എസ്എഫ്‌ഐക്ക് മറുപടി പറയാന്‍ പറ്റുമോയെന്നും രാജീവ് ചോദിച്ചു.

എസ്എഫ്‌ഐ വലിയ ഒരു സംഘടനയാണ്. അതില്‍ പലരും വരും. തെരഞ്ഞടുപ്പില്‍ ചിലര്‍ ജയിച്ചെന്ന് വരും. ചിലര്‍ അതുകഴിഞ്ഞ് എസ്എഫ്‌ഐയെയും ഇടതുപക്ഷത്തെയും കുറ്റപ്പെടുത്തുന്ന ജോലിയില്‍ തന്നെ കേന്ദ്രീകരിക്കുമെന്നും രാജീവ് പറഞ്ഞു. ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ റിപ്പോര്‍ട്ട് വരട്ടെയെന്നും രാജീവ് പറഞ്ഞു.

Advertisment