സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; ആറു ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്

New Update

ആലപ്പുഴ; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് ആറു ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.

Advertisment

publive-image

വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂന മർദ്ദം ബംഗ്ലാദേശ് മ്യാൻമാർ തീരത്തിനു സമീപം അതിശക്തമായ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേരളത്തിൽ മഴ കനത്തത്.

അടുത്ത ദിവസങ്ങളിൽ വ്യാപകമായി ഇടി മിന്നലും കാറ്റോട് കൂടിയ മഴക്ക് സാധ്യതയെന്നാണ് പ്രവചനം. ബിപോർജോയ് എഫക്ട് കൂടിയായതോടെ കാലവർഷം കേരളം മുഴുവൻ വ്യാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിരുന്നു. കേരള തീരത്ത് 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.

Advertisment